26 വര്‍ഷം മുമ്പ് ഗ്രഹാം സ്റ്റെയിന്‍സിനെയും രണ്ടു മക്കളെയും കാറിലിട്ടു കത്തിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയായി ശിക്ഷയനുഭവിച്ചയാള്‍ താന്‍ ക്രൈസ്തവവിശ്വാസം സ്വീകരിച്ച തായി പ്രഖ്യാപിച്ചു.
ചഞ്ചു എന്നറിയപ്പെടുന്ന സുദര്‍ശന്‍ ഹന്‍ഡ്‌സ യാണ് താന്‍ ബാപ്റ്റിസ്റ്റ് സഭയില്‍ ചേര്‍ന്നതായി അറിയിച്ചത്. കേസില്‍ ഉള്‍പ്പെടുമ്പോള്‍ ചഞ്ചുവിനു 13 വയസ്സായിരുന്നു പ്രായം.
ബജ്‌റംഗ് ദള്‍ നേതാവായിരുന്ന ദാരാ സിംഗായിരുന്നു അന്നു അക്രമിസംഘത്തിന്റെ നേതാവ്.
പ്രായപൂര്‍ത്തിയായിരുന്നില്ലെങ്കിലും 14 വര്‍ഷത്തെ തടവിനാണ് ചഞ്ചു ശിക്ഷിക്കപ്പെട്ടിരുന്നത്.
ജയിലിനേക്കാള്‍ ജയിലിനു പുറത്തു വന്നപ്പോഴാണ് ജീവിതം തനിക്കു ദുഷ്‌കരമായതെന്നും സമാധാന ത്തിനായുള്ള അന്വേഷണമാണ് തന്നെ ക്രൈസ്തവവിശ്വാസത്തി ലേക്ക് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഗ്രഹാം സ്റ്റെയിന്‍സ് പ്രവര്‍ത്തിച്ചിരുന്ന മനോഹര്‍പുര്‍ ഗ്രാമത്തിലെ പള്ളിയിലാണ് ചഞ്ചു ജ്ഞാനസ്‌നാനം സ്വീകരിച്ചത്. അവിടെ അമ്പതോളം ക്രൈസ്തവ കുടുംബങ്ങള്‍ ഈ പള്ളിയിലുണ്ട്.