National

ഗൗരി ലങ്കേഷിന്‍റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചു

Sathyadeepam

പത്രപ്രവര്‍ത്തക ഗൗരി ലങ്കേഷ് ബാംഗ്ലൂരില്‍ അജ്ഞാതരുടെ വെടിയേറ്റു വധിക്കപ്പെട്ട സംഭവത്തില്‍ ഇന്ത്യന്‍ ക്രിസ്ത്യന്‍ വിമന്‍സ് മൂവ്മെന്‍റ് പ്രതിഷേധം രേഖപ്പെടുത്തി. ജനാധിപത്യ മതേതര മൂല്യങ്ങള്‍ക്കു വേണ്ടി അര്‍പ്പണബോധത്തോടും ധീരതയോടും നിലകൊണ്ട വ്യക്തിത്വമായിരുന്നു ഗൗരി ലങ്കേഷിന്‍റേതെന്ന് വിമന്‍സ് മൂവ്മെന്‍റ് ഭാരവാഹികളുടെ പ്രസ്താവനയില്‍ പറഞ്ഞു. ലങ്കേഷിന്‍റെ അതിശക്തമായ തൂലിക രാജ്യത്തെ ഫാസിസ്റ്റ് ശക്തികള്‍ക്കു ഭീഷണിയായിരുന്നെന്നും പ്രസ്താവനയില്‍ പറയുന്നു. ലങ്കേഷിന്‍റെ കൊലപാതകത്തിനു കാരണക്കാരായവരെ എത്രയും വേഗം നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും രാജ്യത്ത് ഒരു വിധത്തിലുമുള്ള അതിക്രമവും അനുവദിക്കില്ലെന്നു പ്രസ്താവിച്ച പ്രധാനമന്ത്രി ആ ഉറപ്പു പാലിക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്നും ക്രിസ്ത്യന്‍ വിമന്‍സ് മൂവ്മെന്‍റ് ആവശ്യപ്പെട്ടു.

image

സീയറലിയോണിലെ അനേകം പുരോഹിതര്‍ മുസ്ലീം കുടുംബാംഗങ്ങള്‍

മാര്‍പാപ്പ ഐക്യരാഷ്ട്ര സഭയില്‍ പ്രസംഗിച്ചേക്കും

ഏതു പ്രായത്തിലും സ്‌നേഹം നമ്മെ മികച്ചവരാക്കുന്നു

മണ്‍ മറഞ്ഞുപോയ പല അറിവുകളും തിരിച്ചുകൊണ്ടുവരണം: അനില്‍ വൈദിക്

പകല്‍വീട് അംഗങ്ങള്‍ക്ക് സൗജന്യ ഫിസിയോ തെറാപ്പി പരിശീലനം!