National

ഡല്‍ഹിയില്‍ കോളജ് ചാപ്പലില്‍ വര്‍ഗ്ഗീയ വിദ്വേഷത്തിന്‍റെ ചുവരെഴുത്ത്

Sathyadeepam

ഡല്‍ഹി സര്‍വകലാശാലയ്ക്കു കീഴിലുള്ള സെന്‍റ് സ്റ്റീഫന്‍സ് കോളജിലെ ചാപ്പലില്‍ വര്‍ഗീയ വിദ്വേഷം പരത്തുന്ന ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടു. ചാപ്പലിന്‍റെ പ്രധാന വാതിലിലും പുറത്തുള്ള കുരിശിലുമാണ് ചുവരെഴുത്തുകള്‍ കണ്ടത്. ചാപ്പലിന്‍റെ വാതിലില്‍ 'ഇവിടെ ക്ഷേത്രം പണിയുമെന്നും' കുരിശില്‍ ഓം ചിഹ്നത്തോടൊപ്പം 'ഞാന്‍ നരകത്തിലേക്കു പോകുന്നു' എന്നുമാണ് ഹിന്ദിയിലും ഇംഗ്ലീഷിലുമായി എഴുതിയിരുന്നത്. കോളജ് അധികൃതര്‍ എഴുത്തുകള്‍ മായ്ച്ചു കളഞ്ഞു. സംഭവത്തില്‍ വിദ്യാര്‍ത്ഥികളടക്കം നിരവധി പേര്‍ പ്രതിഷേധിച്ചു. വര്‍ഗ്ഗീയ വിദ്വേഷം പരത്താനുള്ള ശ്രമമാണ് സംഭവത്തിനു പിന്നിലെന്നു സംശയിക്കപ്പെടുന്നു.

image

ജി 7 ഉച്ചകോടിയില്‍ മാര്‍പാപ്പ പങ്കെടുക്കും

എ ഐ നൈതികത: സിസ്‌കോയും വത്തിക്കാനൊപ്പം

ഈസ്റ്റര്‍ കൂട്ടക്കൊലയ്ക്കിരയായവരുടെ രക്തസാക്ഷിത്വ പ്രഖ്യാപനത്തിനായി നിവേദനം

സീയറലിയോണിലെ അനേകം പുരോഹിതര്‍ മുസ്ലീം കുടുംബാംഗങ്ങള്‍

മാര്‍പാപ്പ ഐക്യരാഷ്ട്ര സഭയില്‍ പ്രസംഗിച്ചേക്കും