National

ദളിത് ക്രിസ്ത്യന്‍ കലാകാരന്മാരുടെ പെയിന്‍റിംഗ് പ്രദര്‍ശനം

Sathyadeepam

ദളിത് ക്രൈസ്തവ കലാകാരന്മാരുടെ പെയിന്‍റിംഗ് പ്രദര്‍ശനം ബാംഗ്ലൂരില്‍ സംഘടിപ്പിച്ചു. ദക്ഷിണേന്ത്യയിലെ ഇരുപതോളം ദളിത് കലാകാരന്മാര്‍ പെയിന്‍റിംഗുകള്‍ പ്രദര്‍ശിപ്പിച്ചു. സിബിസിഐയുടെ പിന്നോക്കക്കാര്‍ക്കും ദളിതര്‍ക്കും വേണ്ടിയുള്ള കമ്മീഷന്‍റെ ആഭിമുഖ്യത്തിലാണ് പരിപാടികള്‍ നടന്നത്. മികച്ചതും എന്നാല്‍ വിസ്മരിക്കപ്പെടുന്നതുമായ ദളിത് കലാകാരന്മാരുടെ ചിത്രങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു പ്രദര്‍ശനത്തിന്‍റെ ലക്ഷ്യമെന്ന് സിബിസിഐയുടെ ദളിത് – പിന്നോക്ക കമ്മീഷന്‍ സെക്രട്ടറി ഫാ. ദേവസഹായ രാജ് പറഞ്ഞു. ബാംഗ്ലൂര്‍ ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഫാ. സെല്‍വ എസ് ജെ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന കലാകാരന്‍ ജ്യോതിസാഹി ക്ലാസ്സെടുത്തു.

image

ജി 7 ഉച്ചകോടിയില്‍ മാര്‍പാപ്പ പങ്കെടുക്കും

എ ഐ നൈതികത: സിസ്‌കോയും വത്തിക്കാനൊപ്പം

ഈസ്റ്റര്‍ കൂട്ടക്കൊലയ്ക്കിരയായവരുടെ രക്തസാക്ഷിത്വ പ്രഖ്യാപനത്തിനായി നിവേദനം

സീയറലിയോണിലെ അനേകം പുരോഹിതര്‍ മുസ്ലീം കുടുംബാംഗങ്ങള്‍

മാര്‍പാപ്പ ഐക്യരാഷ്ട്ര സഭയില്‍ പ്രസംഗിച്ചേക്കും