National

ദൈവദാസന്‍ തെയോഫിനച്ചന്‍റെ നാമകരണ നടപടികള്‍ക്കു തുടക്കം

sathyadeepam

ദൈവദാസന്‍ തെയോഫിന്‍ കൂടല്ലൂരിന്‍റെ നാമകരണ നടപടികള്‍ വത്തിക്കാനില്‍ ഔദ്യോഗികമായി ആരംഭിച്ചു. ജനറല്‍ പോസ്റ്റുലേറ്റര്‍ ഫാ. കാര്‍ലോ കല്ലോനിയുടെ നേതൃത്വത്തിലാണ് നാമകരണ നടപടികള്‍ പുരോഗമിക്കുന്നത്. ഇതു സംബന്ധിച്ച വരാപ്പുഴ അതിരൂപതയുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വത്തിക്കാനു കൈമാറിയിരുന്നു. ദൈവശാസ്ത്രജ്ഞരും ചരിത്രകാരന്മാരുമടങ്ങിയ വത്തിക്കാന്‍ ട്രൈബുണല്‍ രേഖകള്‍ പരിശോധിക്കും. തെയോഫിനച്ചന്‍റെ മധ്യസ്ഥതയില്‍ നടന്ന അത്ഭുതത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനാക്കുന്നതും പിന്നീട് വിശുദ്ധ ഗണത്തിലേക്കുയര്‍ത്തുന്നതും.
വരാപ്പുഴ അതിരൂപത സെമിനാരി പഠനശേഷം കപ്പൂച്ചിന്‍ ആശ്രമത്തില്‍ അംഗമായ തെയോഫിനച്ചന്‍ കൗണ്‍സലിംഗ്, ഭവന സന്ദര്‍ശനം, പ്രാര്‍ത്ഥനയിലൂടെയുള്ള രോഗസൗഖ്യം എന്നീ നിലകളില്‍ ശ്രദ്ധേയനായിരുന്നു. എറണാകുളത്തെ പൊന്നുരുന്നി ആശ്രമദേവാലയത്തില്‍ പത്തുവര്‍ഷത്തോളം കഴിഞ്ഞ അദ്ദേഹം അവിടത്തെ ആശ്രമദേവാലയത്തിന്‍റെ സ്ഥാപകനുമാണ്. വിവിധ രോഗങ്ങള്‍ പിടികൂടിയ തെയോഫിനച്ചന്‍ പുഞ്ചിരിയോടെയാണ് സഹനങ്ങള്‍ ഏറ്റുവാങ്ങിയത്. 55-ാം വയസ്സില്‍ 1968 ല്‍ അന്തരിച്ചു പൊന്നുരുന്നി ആശ്രമ ത്തില്‍ അന്ത്യവിശ്രമം കൊള്ളുന്ന അദ്ദേഹത്തിന്‍റെ കബറിടത്തില്‍ പ്രാര്‍ത്ഥനകളും യാചനകളുമായി നിരവധി ഭക്തരാണ് എത്തുന്നത്.

image

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്