National

റവ. ബ്ര. ജോയി കക്കാട്ടില്‍ സി എസ് ടി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍

Sathyadeepam

ഗോഹട്ടി: കോണ്‍ഗ്രിഗേഷന്‍ ഓഫ് സെന്റ് തെരേസ് ഓഫ് ലിസ്യൂ (സി എസ് ടി ബ്രദേഴ്‌സ്) സന്യാസ സഭയുടെ സെന്റ് ജോസഫ് പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി റവ. ബ്ര. ജോയി കക്കാട്ടില്‍ സി എസ് ടി തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ മൂന്നു ദിവസങ്ങളായി സഭയുടെ ഗോഹട്ടിയിലുള്ള സെന്റ് ജോസഫ് പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ വച്ചു നടന്ന നാലാമത് പ്രൊവിന്‍ഷ്യല്‍ സിനാക്‌സിസില്‍ വച്ചാണ് തിരഞ്ഞെടുപ്പു നടന്നത്. പ്രൊവിന്‍ഷ്യല്‍ കൗണ്‍സിലര്‍മാരായി റവ. ബ്ര. റെജി സ്‌കറിയ ഞൊണ്ടിമാക്കല്‍ (വികാര്‍ പ്രൊവിഷ്യല്‍) റവ. ബ്ര. സജി തയ്യില്‍ (കൗണ്‍സിലര്‍ & ഓഡിറ്റര്‍) റവ. ബ്ര. ടോമി ഞാറക്കുളം (കൗണ്‍സിലര്‍) റവ. ബ്ര. ഷൈജു പിണക്കാട്ട് (കൗണ്‍സിലര്‍) എന്നിവരും ഫിനാന്‍സ് ഓഫീസറായി റവ. ബ്ര. ജോസഫ് പാറാംതോട്ടത്തില്‍ തിരഞ്ഞെടുക്കപ്പെട്ടു. പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി തിരഞ്ഞെടുക്കപ്പെട്ട റവ. ബ്ര. ജോയി കക്കാട്ടില്‍ തലശ്ശേരി അതിരൂപത നെല്ലിപ്പാറ ഇടവകാംഗമാണ്. ഇപ്പോള്‍ സി എസ് ടി സഭയുടെ നോവീസ് മാസ്റ്ററായി സേവനം ചെയ്ത് വരികയായിരുന്നു.

വിശുദ്ധ സ്റ്റീഫന്‍ (36) : ഡിസംബര്‍ 26

Christmas Family Selfie Task

ക്രിസ്മസ് : ഡിസംബര്‍ 25

വിശുദ്ധ അനസ്താസ്യ (3-ാം നൂറ്റാണ്ട്) : ഡിസംബര്‍ 25

ക്രിസ്മസ് ആഘോഷം നടത്തി കത്തോലിക്ക കോണ്‍ഗ്രസ്സ്