National

സി ബി സി ഐ 37-ാം സമ്മേളനം ബംഗളുരുവില്‍

Sathyadeepam

ഭാരതകത്തോലിക്കാ മെത്രാന്‍ സംഘത്തിന്റെ ദൈ്വവാര്‍ഷിക പൊതുസമ്മേളനം ഫെബ്രുവരി 4 മുതല്‍ 10 വരെ ബംഗളൂരു സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളേജില്‍ നടക്കുന്നു. ഇന്ത്യയിലെ 174 കത്തോലിക്കാ രൂപതകളില്‍ നിന്നുള്ള മെത്രാന്മാര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

''വിശ്വാസവും രാഷ്ട്രവും: ഇന്ത്യയുടെ ഭരണഘടനാദര്‍ശനത്തിനു സഭയുടെ സാക്ഷ്യം'' എന്നതാണു സമ്മേളനത്തിന്റെ പ്രമേയം. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ചുബിഷപ് ലിയോപോള്‍ദോ ജിറെല്ലി സമ്മേളനം ഉദ്ഘാടനം ചെയ്തു.

സി ബി സി ഐയുടെ കീഴിലുള്ള സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളേജിലെ സമ്മേളനത്തിന്റെ സംഘാടനം സി ബി സി ഐ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. മാത്യു കോയിക്കലിന്റെ നേതൃത്വത്തിലുള്ള സംഘമാണു നിര്‍വഹിക്കുന്നത്.

വിശുദ്ധ ബര്‍ത്തലോമ്യോ  (1-ാം നൂറ്റാണ്ട്) : ആഗസ്റ്റ് 24

ക്രിസ്ത്യാനികൾക്ക് ഓണം ആഘോഷിക്കാമോ?

വിശുദ്ധ റോസ്  (1586-1617) : ആഗസ്റ്റ് 23

ചാവുകടൽ : ഭൗമശാസ്ത്രത്തിലും വേദലിഖിതങ്ങളിലും

ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങൾക്ക് സ്നേഹത്തണലായി ഇൻഫന്റ് ജീസസ് ശിശുഭവൻ