National

കാത്തലിക് ഫോക്കസ് മാധ്യമശില്പശാല

Sathyadeepam

കല്യാണ്‍ രൂപതയുടെ മാധ്യമവിഭാഗത്തിന്‍റെ നേതൃത്വത്തിലുള്ള ഇംഗ്ലീഷ് കത്തോലിക്കാ ന്യൂസ് പോര്‍ട്ടല്‍ കാത്തലിക് ഫോക്കസ് എറണാകുളം പിഒസിയില്‍ മാധ്യമശില്പശാല നടത്തി. ഷംഷാബാദ് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്തു. സഭയിലെ യുവാക്കളില്‍ കൃത്യമായ മാധ്യമ അവബോധം രൂപപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മാധ്യമങ്ങളുടെ ശൈലികളെയും താത്പര്യങ്ങളെയും സൂക്ഷ്മമായി അവലോകനം ചെയ്യേണ്ടതുണ്ട്. സഭയുടെ നന്മകള്‍ പൊതുസമൂഹത്തിന്‍റെ എല്ലാ തലങ്ങളിലേക്കുമെത്തിക്കാന്‍ മാധ്യമങ്ങളുടെ സാധ്യതകളെ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

കാത്തലിക് ഫോക്കസ് ഡയറക്ടര്‍ ഫാ. ഫ്രാങ്ക്ളിന്‍ ജോസഫ് അധ്യക്ഷത വഹിച്ചു. സീറോ മലബാര്‍ സഭയുടെ പി.ആര്‍.ഒ.മാരായ റവ. ഡോ. മാത്യു ചന്ദ്രന്‍കുന്നേല്‍, സിജോ പൈനാടത്ത്, മനോരമ ന്യൂസ് എഡിറ്റര്‍ ജീന പോള്‍, മാധ്യമപ്രവര്‍ത്തകന്‍ ടോം കുര്യാക്കോസ്, വരാപ്പുഴ അതിരൂപത പിആര്‍ഒ അഡ്വ. ഷെറി ജെ. തോമസ് എന്നിവര്‍ വിവിധ സെഷനുകള്‍ നയിച്ചു. വിവിധ രൂപതകളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു.

സീയെന്നായിലെ വിശുദ്ധ ബര്‍ണര്‍ദീന്‍ (1380-1444) : മെയ് 20

വിശുദ്ധ പീറ്റര്‍ സെലസ്റ്റിന്‍ V (1215-1296) : മെയ് 19

സജീവം ലഹരി വിരുദ്ധ ക്യാമ്പയിന്‍ ടാസ്‌ക്ക് ഫോഴ്‌സ് മെമ്പേഴ്‌സിനായി പരിശീലനം സംഘടിപ്പിച്ചു

ഖത്തറിലെ രണ്ടാമത്തെ കത്തോലിക്ക ദേവാലയത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു

സ്വിസ് ഗാര്‍ഡ്: പുതിയ സൈനികര്‍ ചുമതലയേറ്റു