National

വിശക്കുന്നവര്‍ക്ക് ആഹാരം നിറച്ച ഫ്രിഡ്ജുമായി ഒരു കത്തീദ്രല്‍

Sathyadeepam

നിങ്ങള്‍ ഒരു നേരത്തെ വിശപ്പടക്കാന്‍ വിഷമിക്കുന്നവനാണോ? മുംബൈ കൊളാബയിലെ ഹോളി നെയിം കത്തീദ്രലിലേക്കു ചെന്നാല്‍ പാകപ്പെടുത്തിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ നിറച്ചു വച്ചിരിക്കുന്ന ഫ്രിഡ്ജ് കാണാം. ആവശ്യാനുസരണം ഫ്രിഡ്ജില്‍ നിന്നു ഭക്ഷണമെടുത്തു കഴിക്കാം. മുംബൈ ആര്‍ച്ചുബിഷപ് കര്‍ദി. ഓസ്വാള്‍ഡ് ഗ്രേഷ്യസിന്‍റെ അഭീഷ്ടപ്രകാരമാണ് കത്തീദ്രല്‍ ദേവാലയത്തില്‍ വിശക്കു ന്നവര്‍ക്കായി ഭക്ഷണം കരുതി വയ്ക്കുന്ന ഫ്രിഡ്ജ് രൂപപ്പെടുത്തിയത്. സമീപപ്രദേശങ്ങളിലെ ദരിദ്രരും ഭക്ഷണം തേടി അലയുന്ന യാത്രക്കാരും വിശന്നു വലയരുതെന്ന ആഗ്രഹമാണ് ഇത്തരത്തിലൊരു സംരംഭം തുടങ്ങാന്‍ കര്‍ദിനാളിനെ പ്രേരിപ്പിച്ചതെന്ന് മുംബൈ അതിരൂപതാ വക്താവ് ഫാ. നിഗല്‍ ബാരെറ്റ് പറഞ്ഞു. ഭക്ഷണം പാഴാക്കി കളയുന്നവര്‍ക്ക് ഫ്രിഡ്ജില്‍ അതു നിക്ഷേപിക്കാം. ഭക്ഷണം നല്‍കാനാഗ്രഹിക്കുന്നവര്‍ക്കും ഫ്രിഡ്ജില്‍ അതു കൊണ്ടുവയ്ക്കാം. കത്തീദ്രല്‍ പാരിഷ് കൗണ്‍സില്‍ നല്‍കിയ 70000 രൂപ കൊണ്ടാണ് ഫ്രിഡ്ജ് സ്ഥാപിച്ചതെന്നും ഫാ. ബാരെറ്റ് പറഞ്ഞു. ഇടവകക്കാര്‍ക്കു പുറമെ എല്ലാ സമുദായങ്ങളില്‍ നിന്നുമുള്ളവര്‍ ചോറും പരിപ്പും കറികളും നല്‍കുന്നുണ്ട്. രണ്ടു ഡോറുകളുള്ള ഫ്രിഡ്ജില്‍ സസ്യാഹാരവും മാംസാഹാരവും വേര്‍തിരിച്ചാണു വച്ചിരിക്കുന്നത്. ഭക്ഷണം സംഭാവന ചെയ്യുന്നവര്‍ക്ക് ഭക്ഷണ പൊതിയുടെ പുറത്ത് അതു പായ്ക്ക് ചെയ്ത തീയതി രേഖപ്പെടുത്താനുള്ള സൗകര്യമൊരുക്കിട്ടുള്ളതായും ഫാ. നിഗല്‍ വിശദീകരിച്ചു. ഭക്ഷണവിതരണ ഫ്രിഡ്ജിന്‍റെ ഉദ്ഘാടനം കര്‍ദിനാല്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് നിര്‍വഹിച്ചു.

ചാവറ കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിച്ച മണ്‍ മറഞ്ഞുപോയ അറിവുകള്‍ പ്രകൃതിയും നാട്ടറിവുകളും എന്ന വിഷയത്തില്‍ വേദ പണ്ഡിതന്‍ അനില്‍ വൈദിക് പ്രഭാഷണം നടത്തുന്നു. ഫാ. അനില്‍ ഫിലിപ്പ് സി.എം.ഐ. സമീപം

മണ്‍ മറഞ്ഞുപോയ പല അറിവുകളും തിരിച്ചുകൊണ്ടുവരണം: അനില്‍ വൈദിക്

പകല്‍വീട് അംഗങ്ങള്‍ക്ക് സൗജന്യ ഫിസിയോ തെറാപ്പി പരിശീലനം!

എല്‍ എഫില്‍ നവീകരിച്ച ആക്‌സിഡന്റ് ആന്റ് എമര്‍ജന്‍സി വിഭാഗം

വയോജന കൂട്ടായ്മ സംഘടിപ്പിച്ചു

കെ സി ബി സി - ഫാ. മാത്യു നടയ്ക്കല്‍ മതാധ്യാപക അവാര്‍ഡ് മൂന്നു പേര്‍ക്ക്