National

ബിഷപ് ആനാപറമ്പില്‍ ആലപ്പുഴ മെത്രാനായി സ്ഥാനമേറ്റു

Sathyadeepam

ആലപ്പുഴ രൂപതയുടെ സഹായ മെത്രാനായിരുന്ന ബിഷപ് ജെയിംസ് ആനാപറമ്പില്‍, രൂപതയുടെ മെത്രാനായി ചുമതലയേറ്റു. സ്ഥാനമൊഴിഞ്ഞ ബിഷപ് സ്റ്റീഫന്‍ അത്തിപ്പൊഴിയിലില്‍ നിന്ന് അദ്ദേഹം സ്ഥാനചിഹ്നങ്ങള്‍ ഏറ്റുവാങ്ങി. ആലപ്പുഴ മൗണ്ട് കാര്‍മ്മല്‍ കത്തീദ്രലില്‍ നടന്ന ചടങ്ങുകള്‍ക്കൊടുവില്‍ രൂപതയിലെ വിശ്വാസ സമൂഹത്തിന്‍റെ പ്രതിനിധികള്‍ പുതിയ ബിഷ പ്പിന്‍റെ മോതിരം ചുംബിച്ചു. ബിഷപ് ജെയിംസ് ആനാപറമ്പിലിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ കൃതജ്ഞതാ ബലിയര്‍പ്പണം നടന്നു. മലങ്കര സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് ബാവ സന്ദേശം നല്‍കി. ബിഷപ്പുമാരായ ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍, ഡോ. ജ്വോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, ഡോ. വിന്‍സെന്‍റ് സാമുവല്‍, ഡോ. ജോസഫ് കാരിക്കശ്ശേരി തുടങ്ങിയവര്‍ സഹകാര്‍മ്മികരായിരുന്നു.

സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി കത്തോലിക്ക കോണ്‍ഗ്രസ്

വ്യാകുലമാതാവ് (സെപ്തംബര്‍ 15)

128 കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗുകൾ നൽകി

വിശുദ്ധ കുരിശിന്റെ വിജയം (സെപ്തംബര്‍ 14)

ഹ്രസ്വ കഥാപ്രസംഗ മത്സരം: എൻട്രികൾ ക്ഷണിച്ചു