National

വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ വിശുദ്ധപദവി പ്രഖ്യാപനം ഒക്ടോബര്‍ 13 ന്

Sathyadeepam

ഹോളിഫാമിലി സന്യാസിനി സമൂഹത്തിന്‍റെ സ്ഥാപകയും കുടുംബങ്ങളുടെ മധ്യസ്ഥയുമായ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ ഒക്ടോബര്‍ 13-നു വിശുദ്ധയായി പ്രഖ്യാപിക്കും. വത്തിക്കാനിലാണ് വിശുദ്ധപദവി പ്രഖ്യാപനം. റോമില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിളിച്ചുകൂട്ടിയ കര്‍ദിനാള്‍മാരുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്. വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ നാമകരണ നടപടികളുടെ പോസ്റ്റുലേറ്റര്‍ റവ. ഡോ. ബെനഡിക്റ്റ് വടക്കേക്കര ഒഎഫ്എം ക്യാപ് യോഗത്തില്‍ പങ്കെടുത്തു.

1926 ജൂണ്‍ 8-ന് അമ്പതാം വയസ്സില്‍ ദിവംഗതയായ മദര്‍ മറിയം ത്രേസ്യയെ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ 1999 ജൂണ്‍ 28-ന് ധന്യപദവിയിലേക്കും 2000 ഏപ്രില്‍ ഒമ്പതിന് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കും ഉയര്‍ത്തിയിരുന്നു. വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ മധ്യസ്ഥതയില്‍ അത്ഭുത രോഗശാന്തി ലഭിച്ചതു വത്തിക്കാനിലെ ദൈവശാസ്ത്രജ്ഞരുടെ സമിതി കഴിഞ്ഞ വര്‍ഷം ഒക്ടോബറിലും, വിദഗ്ധ ഡോക്ടര്‍മാരുടെ സമിതി കഴിഞ്ഞവര്‍ഷം മാര്‍ച്ചിലും സ്ഥിരീകരിച്ചിരുന്നു. വിശുദ്ധ പ്രഖ്യാപനത്തിനുള്ള ഡിക്രികള്‍ പുറപ്പെടുവിക്കാന്‍ നാമകരണത്തിനുള്ള തിരുസംഘത്തെ മാര്‍പാപ്പ ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ചുമതലപ്പെടുത്തി. ഇതിന്‍റെ തുടര്‍നടപടിയായാണ് കര്‍ദിനാള്‍മാരുടെ യോഗം വിശുദ്ധപദവി പ്രഖ്യാപനത്തിന്‍റെ തീയതി നിശ്ചയിച്ചത്.

Christmas Family Selfie Task

ക്രിസ്മസ് : ഡിസംബര്‍ 25

വിശുദ്ധ അനസ്താസ്യ (3-ാം നൂറ്റാണ്ട്) : ഡിസംബര്‍ 25

ക്രിസ്മസ് ആഘോഷം നടത്തി കത്തോലിക്ക കോണ്‍ഗ്രസ്സ്

ക്രിസ്മസ് : പുല്ലിന്റെയും മണ്ണിന്റെയും പവിത്രമായ ആഡംബരം