National

ആസ്സാമില്‍ കത്തോലിക്കാപള്ളി ആക്രമിച്ചു

Sathyadeepam

ഡിബ്രുഗ രൂപതയിലെ സെന്‍റ് തോമസ് ദേവാലയം ആക്രമിക്കപ്പെട്ടു. പള്ളിയിലെ ക്രൂശിതരൂപവും കുരിശിന്‍റെ വഴിയിലെ രൂപങ്ങളും പ്രാര്‍ത്ഥനാ പുസ്തകങ്ങളും നശിപ്പിച്ചിട്ടുണ്ട്. പരി. മാതാവിന്‍റെ രൂപം ഗ്രോട്ടോയില്‍ നിന്ന് ഇളക്കിമാറ്റി തറയിലിട്ട നിലയിലായിരുന്നു. അതിക്രമത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് സഭാനേതാക്കള്‍ ആവശ്യപ്പെട്ടു. മതപരമായ വിഭജനം ലക്ഷ്യമാക്കി നടത്തിയ ആസൂത്രിത ആക്രമണമെന്നാണ് കത്തോലിക്കര്‍ കരുതുന്നത്. പ്രദേശത്തു നിലനില്‍ക്കുന്ന സൗഹാര്‍ദ്ദാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമമാണിതെന്ന് വികാരി ഫാ. സിപ്രിയന്‍ ലക്ര പറഞ്ഞു. ദേവാലയത്തിന്‍റെ 88 വര്‍ഷത്തെ ചരിത്രത്തില്‍ ഇത്തരമൊരു സംഭവം ആദ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് മദ്യപരായ രണ്ടു പേരെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. എന്നാല്‍ മദ്യപരെ ബലിയാടുകളാക്കി മുഖം രക്ഷിക്കാനുള്ള നടപടിയാണിതെന്നും സംഭവത്തിനു പിന്നിലെ യഥാര്‍ത്ഥ പ്രേരണകള്‍ അശുഭ സൂചകമാണെന്നും കത്തോലിക്കാ നേതൃത്വം വ്യക്തമാക്കി. യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തേണ്ടതിനു പകരം മദ്യപരെ അറസ്റ്റു ചെയ്തത് ആലോചനയില്ലാത്ത പെട്ടെന്നുള്ള പ്രതികരണമായേ കാണാനാകൂ എന്ന് റീജിയണല്‍ ബിഷപ്സ് കൗണ്‍സില്‍ സെക്രട്ടറി ഫാ. അമല്‍ രാജ് പറഞ്ഞു. സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്ന് ഡിബ്രുഗ രൂപതാ മെത്രാന്‍ ബിഷപ് ജോസഫ് എയ്ന്‍റ് ആവശ്യപ്പെട്ടു.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം