Kerala

സ്വാതന്ത്ര്യദിനം ആഘോഷിച്ചു

sathyadeepam

കോഴിക്കോട്: സ്വാതന്ത്ര്യദിനാഘോഷം ജില്ലാ ജയിലിലെ അന്തേവാസികള്‍ക്ക് നവ്യാനുഭവമായി. ജയില്‍ സൂപ്രണ്ട് അജയകുമാറിന്റെ ക്ഷണപ്രകാരം ജീസസ് ഫ്രട്ടേണിറ്റി അംഗങ്ങളുടെ നേതൃത്വത്തില്‍ ഒരുക്കിയ സംഗീതവിരുന്നാണ് ജയില്‍ അന്തേവാസികള്‍ക്ക് നവ്യാനുഭവമായത്.
താമരശേരി രൂപതയിലെ ചെറുപുഷ്പ മിഷന്‍ ലീഗ് അംഗങ്ങളാണ് സ്വാതന്ത്ര്യദിന സംഗീതവിരുന്നില്‍ പാടിയത്. നിഖില മാത്യു, സ്‌നേഹ ടോമി, ഡെല്‍ബിന്‍ എന്നിവര്‍ ഗാനം ആലപിച്ചു. പരിപാടി പുരോഗമിക്കവെ ജയില്‍ വാര്‍ഡനായ വിനോ ദ്കുമാര്‍ ഗാനമേളയുടെ ആരവത്തില്‍ ആവേശമുണര്‍ന്ന് അന്തേവാസികള്‍ക്കായി പാടിയപ്പോള്‍ കാണികളെല്ലാം ആനന്ദനൃത്തം ചവിട്ടി.
പാറോപ്പടിയിലെ ഇടവകയിലെ മാതൃവേദി അംഗങ്ങള്‍ മധുര പലഹാരങ്ങള്‍ വിതരണം ചെയ്തു. സിസ്റ്റര്‍ ഫിലോ, കെ.സി. ചാക്കോ, ഡേവിഡ് ആക്കപ്പടിക്കല്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ജയിലില്‍ വിഭവസമൃദ്ധമായ ഉച്ച ഭക്ഷണവും ഒരുക്കിയിരുന്നു.

image

ജി 7 ഉച്ചകോടിയില്‍ മാര്‍പാപ്പ പങ്കെടുക്കും

എ ഐ നൈതികത: സിസ്‌കോയും വത്തിക്കാനൊപ്പം

ഈസ്റ്റര്‍ കൂട്ടക്കൊലയ്ക്കിരയായവരുടെ രക്തസാക്ഷിത്വ പ്രഖ്യാപനത്തിനായി നിവേദനം

സീയറലിയോണിലെ അനേകം പുരോഹിതര്‍ മുസ്ലീം കുടുംബാംഗങ്ങള്‍

മാര്‍പാപ്പ ഐക്യരാഷ്ട്ര സഭയില്‍ പ്രസംഗിച്ചേക്കും