Kerala

സന്ന്യാസം ഇന്നും പ്രസക്തം

sathyadeepam

തൃശൂര്‍: ശാരീരിക മാനസിക വിശുദ്ധി, ദാരിദ്ര്യചൈതന്യം, സഹസൃഷ്ടികളോടുള്ള ആദരവ് എന്നീ ഘടകങ്ങള്‍ സന്ന്യാസജീവിതത്തിന്റെ അടിസ്ഥാനശിലകളാണെന്ന് ശ്രീരാമകൃഷ്ണമിഷന്‍ ആഗോള വൈസ് പ്രസിഡന്റ് സ്വാമി ബോധാനന്ദ അഭിപ്രായപ്പെട്ടു. പരിശുദ്ധി വാക്കിലും നോക്കിലും പരിപാലിക്കപ്പെടണം. പരിത്യാഗവും ഉപേക്ഷയും സന്ന്യാസജീവിതത്തിന്റെ അലകും പിടിയുമാണ്. സര്‍വ്വമനുഷ്യരെയും സമഭാവനയോടെ കാണുമ്പോഴാണ് സമര്‍പ്പിതജീവിതം സന്തോഷപ്രദമാകുന്നത്. വിനയത്തിലും അനുസരണത്തിലും മറ്റെല്ലാവരേക്കാളും മുമ്പിലാകുമ്പോള്‍ മനസ്സില്‍ ഒളിച്ചിരിപ്പുള്ള മത്സരബുദ്ധി അപ്രത്യക്ഷമാവുകയും സന്ന്യാസസമൂഹങ്ങള്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കുകയും ചെയ്യും. 'പ്രബുദ്ധകേരളം' മാസികയുടെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് തൃശൂരിലെത്തിയ സ്വാമി ബോധാനന്ദയ്ക്ക് സാമൂഹ്യ-സാംസ്‌കാരിക-പരിസ്ഥിതി കൂട്ടായ്മയായ സത്സംഗ് നല്‍കിയ ആദരവിന് മറുപടി പറയുകയായിരുന്നു സ്വാമികള്‍.
സത്‌സംഗ് രക്ഷാധികാരിയും തൃശൂര്‍ അതിരൂപത മുന്‍വികാരി ജനറലുമായ ഫാ. ഡോ. ഫ്രാന്‍സീസ് ആലപ്പാട്ട് സ്വാമികളെ പൊന്നാട അണിയിച്ചു. പ്രസിഡന്റ് പ്രൊഫ. എം. മാധവന്‍ കുട്ടി, ജോജു തേയ്ക്കാനത്ത് തുടങ്ങിയവര്‍ ആദരണീയത്തിന് നേതൃത്വം നല്‍കി.

image

ജി 7 ഉച്ചകോടിയില്‍ മാര്‍പാപ്പ പങ്കെടുക്കും

എ ഐ നൈതികത: സിസ്‌കോയും വത്തിക്കാനൊപ്പം

ഈസ്റ്റര്‍ കൂട്ടക്കൊലയ്ക്കിരയായവരുടെ രക്തസാക്ഷിത്വ പ്രഖ്യാപനത്തിനായി നിവേദനം

സീയറലിയോണിലെ അനേകം പുരോഹിതര്‍ മുസ്ലീം കുടുംബാംഗങ്ങള്‍

മാര്‍പാപ്പ ഐക്യരാഷ്ട്ര സഭയില്‍ പ്രസംഗിച്ചേക്കും