Kerala

വിദ്യാഭ്യാസ സെമിനാറും പൂര്‍വ വിദ്യാര്‍ത്ഥി സംഗമവും

sathyadeepam

പെരിന്തല്‍മണ്ണ: ചീരട്ടമണ്ണ എഎല്‍പി സ്കൂളിന്‍റെ ആഭിമുഖ്യത്തില്‍ വിദ്യാലയ വികസന സെമിനാറും പൂര്‍വ വിദ്യാര്‍ത്ഥി സംഗമവും നടത്തി. സെമിനാര്‍ പരിയാപുരം സെന്‍റ് മേരീസ് ഹയര്‍ സെക്കന്‍ഡി സ്കൂള്‍ അദ്ധ്യാപകന്‍ മനോജ് വീട്ടുവേലിക്കുന്നേല്‍ നയിച്ചു സ്കൂളില്‍ വിദ്യാലയ വികസന സമിതി രൂപീകരണവും നടത്തി. ചെയര്‍മാനായി കൗണ്‍സിലര്‍ പി. വിജയന്‍, കണ്‍വീനര്‍ പി. ബാലസുബ്രഹ്മണ്യന്‍ എന്നിവരെ തിരഞ്ഞെടുത്തു. സ്കൂള്‍ വികസന ഫണ്ടിലേക്കു തുക നല്കി പിടിഎ പ്രസിഡന്‍റ് ഫൈസല്‍ തങ്ങള്‍ ഉദ്ഘാടനം നടത്തി. മനോജ് പി. നാരായണന്‍, ഹെഡ്മാസ്റ്റര്‍ എന്‍ നിസ്സാര്‍ ബാബു, സി.കെ. ഷാജഹാന്‍, ജിന്‍റോ തകിടിയേല്‍, കെ. സുനിത, പി. ഷിജി വേലായുധന്‍, ടി. റംലത്ത്, വി.പി. ജുമൈല തുടങ്ങിയവര്‍ പ്രസംഗിച്ചു.

ക്രൈസ്തവര്‍ക്കെതിരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍ തടയാന്‍ സത്വരമായ സര്‍ക്കാര്‍ നടപടികള്‍ അനിവാര്യം: കെ സി ബി സി ജാഗ്രത കമ്മീഷന്‍

വിശുദ്ധ തോമസ് ബെക്കറ്റ് (1118-1170) : ഡിസംബര്‍ 29

വിശുദ്ധരായ പൈതങ്ങള്‍ : ഡിസംബര്‍ 28

ശിശുഘാതകർ; കുഞ്ഞിപ്പൈതങ്ങളുടെ തിരുനാൾ / ശിശുദിനം

വിശുദ്ധ യോഹന്നാന്‍ ശ്ലീഹാ : ഡിസംബര്‍ 27