Kerala

ഫാ. ജേക്കബ് തെക്കേമുറിക്ക് ശാലോം മീഡിയ അവാര്‍ഡ്

Sathyadeepam

പെരുവണ്ണാംമൂഴി: എഴുത്തുകാരെയും മാധ്യമ പ്രവര്‍ത്തകരെയും ആദരിക്കാനും പ്രോത്സാഹിപ്പിക്കാനുമായി ഷാലോം മീഡിയ ഫൗ ണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പുരസ്കാരത്തിന് ഫാ. ജേക്കബ് തെക്കേമുറിയുടെ 'എലോഹീമിന്‍റെ പാദമുദ്രകള്‍' എന്ന നോവല്‍ അര്‍ഹമായി. 25,000 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് അവാര്‍ഡ്. നാമനിര്‍ദ്ദേശങ്ങളെയും പുസ്തകനിരൂപണങ്ങളെയും അടിസ്ഥാനമാക്കി ശാലോം പത്രാധിപസമിതിയാണ് 'എലോഹീമിന്‍റെ പാദമുദ്രകള്‍' തിരഞ്ഞെടുത്തത്. ഫാ. ജേക്കബ് തെക്കേമുറി വിവിധ വിഷയങ്ങളെ ആസ്പദ മാക്കി മലയാളത്തിലും ഇംഗ്ലീഷിലുമായി 18 ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ഫെബ്രുവരി എട്ടിന് പെരുവണ്ണാം മൂഴിയിലെ ശാലോം ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ സി.ബി.സി.ഐ. പ്രസിഡന്‍റും മലങ്കര കത്തോലിക്കാ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അവാര്‍ഡു സമ്മാനിക്കും.

image

ജി 7 ഉച്ചകോടിയില്‍ മാര്‍പാപ്പ പങ്കെടുക്കും

എ ഐ നൈതികത: സിസ്‌കോയും വത്തിക്കാനൊപ്പം

ഈസ്റ്റര്‍ കൂട്ടക്കൊലയ്ക്കിരയായവരുടെ രക്തസാക്ഷിത്വ പ്രഖ്യാപനത്തിനായി നിവേദനം

സീയറലിയോണിലെ അനേകം പുരോഹിതര്‍ മുസ്ലീം കുടുംബാംഗങ്ങള്‍

മാര്‍പാപ്പ ഐക്യരാഷ്ട്ര സഭയില്‍ പ്രസംഗിച്ചേക്കും