Kerala

യുവജനങ്ങളാണ് സഭയുടെ സമ്പത്ത് : കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

Sathyadeepam

അങ്കമാലി: ചലനാത്മക മായ സഭയ്ക്ക് യുവജനങ്ങളെ അവഗണിച്ചു മുന്നോട്ടു പോകാനാകില്ലെന്നും പുതിയ കാലത്തു പുതുമയോടെ സഭയെ അവതരിപ്പിക്കാന്‍ എല്ലാ മേഖലകളിലും ചാലകശക്തികളായി മാറണമെന്നും സിറോ മലബാര്‍ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദി. മാര്‍ ജോര്‍ജ് ആലഞ്ചേരി. ഫ്രാന്‍സിസ് പാപ്പ ആഹ്വാനം ചെയ്ത യുവജന സിനഡിന്‍റെ പ്രാരംഭരേഖയെ ആസ്പദമാക്കി എറണാകുളം അങ്കമാലി അതിരൂപത സംഘടിപ്പിക്കുന്ന പഠനശി ബിരങ്ങളുടെ ഉദ്ഘാടനം സുബോധന പാസ്റ്ററല്‍ സെന്‍ററില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

മംഗലപ്പുഴ സെമിനാരി പ്രഫസര്‍ റവ. ഡോ. മാര്‍ട്ടിന്‍ കല്ലുങ്കല്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്കൃത സര്‍വകലാശാല പ്രഫസര്‍ ഡോ. ജോസ് ആന്‍റണി പ്രബന്ധം അവതരിപ്പിച്ചു. പാനല്‍ ചര്‍ച്ചയില്‍ ബെന്നി ആന്‍റണി, സെമിച്ചന്‍ ജോസഫ്, ബോബി പോള്‍, ധനുഷ മേരി, അമല ട്രീസ തുടങ്ങിയവര്‍ പങ്കെടുത്തു. സുബോധന ഡയറക്ടര്‍ ഫാ. ഷിനു ഉതുപ്പാന്‍, ഫാ. സുരേഷ് മല്പാന്‍, സിജോ പൈനാടത്ത്, സി. അഞ്ജന, പ്രഫ. കെ.ജെ. വര്‍ഗീസ്, ടിജോ പടയാട്ടില്‍, ഷാജു എം,വി. ബിബിന്‍ ആന്‍റണി, ജോയി വാത്തികുളം എന്നിവര്‍ നേതൃത്വം നല്കി.

ജി 7 ഉച്ചകോടിയില്‍ മാര്‍പാപ്പ പങ്കെടുക്കും

എ ഐ നൈതികത: സിസ്‌കോയും വത്തിക്കാനൊപ്പം

ഈസ്റ്റര്‍ കൂട്ടക്കൊലയ്ക്കിരയായവരുടെ രക്തസാക്ഷിത്വ പ്രഖ്യാപനത്തിനായി നിവേദനം

സീയറലിയോണിലെ അനേകം പുരോഹിതര്‍ മുസ്ലീം കുടുംബാംഗങ്ങള്‍

മാര്‍പാപ്പ ഐക്യരാഷ്ട്ര സഭയില്‍ പ്രസംഗിച്ചേക്കും