Kerala

യുവജനപ്രശ്നങ്ങള്‍ സമൂഹം തിരിച്ചറിയണം – ബിഷപ് മാര്‍ ജോസ് പുത്തന്‍വിട്ടില്‍

Sathyadeepam

കൊച്ചി: സമൂഹരൂപീകരണത്തില്‍ യുവജനങ്ങളുടെ പ്രധാന്യം മനസ്സിലാക്കി യുവജനങ്ങള്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെപ്പറ്റി ചിന്തിക്കാനും ഉത്സുകരാകാനും ഉണര്‍ന്നു പ്രവര്‍ത്തിക്കാനും സമൂഹം തയ്യാറാകണമെന്ന് ബിഷപ് മാര്‍ ജോസ് പുത്തന്‍വീട്ടില്‍ പറഞ്ഞു. കെസിബിസി യുവജന വര്‍ഷം എറണാകുളം- അങ്കമാലി അതിരൂപതയില്‍ ഇരുമ്പനത്ത് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആധുനികസമൂഹത്തില്‍ യുവജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളായ തൊഴിലില്ലായ്മ, മദ്യം, മയക്കുമരുന്ന്, അസന്മാര്‍ഗികത, തീവ്രവാദ പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളി, ധാര്‍മ്മിക പ്രതിസന്ധി ഇവയെക്കുറിച്ചെല്ലാം സമൂഹം ഉണര്‍ന്നു ചിന്തിക്കേണ്ടത് ഇന്നിന്‍റെ ആവശ്യമാണ്.

കേരള കത്തോലിക്കാ സഭയില്‍ യുവജന വര്‍ഷാചര ണത്തിന് ആരംഭം കുറിച്ചത് ഇക്കഴിഞ്ഞ ജനുവരി 5-ാം തീയതിയാണ്. 2019 ജനുവരി 6-വരെയാണ് യുവജന വര്‍ഷമായി ആചരിക്കുന്നത്. കെസിബിസി തലത്തില്‍ ദീര്‍ഘകാല പദ്ധതികളാണ് യുവജനവര്‍ഷത്തോടനുബന്ധിച്ച് ആവിഷ്ക്കരിച്ചിരിക്കുന്നത്. കെസിബിസി യുവജനകമ്മീഷന്‍ സെക്രട്ടറി ഫാ. മാത്യു തിരുവാലില്‍, കെസിബിസി ഫാമിലി കമ്മീഷന്‍ സെക്രട്ടറി ഫാ. പോള്‍ മാടശ്ശേരി, തൃപ്പൂണിത്തുറ ഫൊറോന വികാരി ഫാ. ജേക്കബ് പുതുശ്ശേരി, എറണാകുളം-അങ്കമാലി അതിരൂപത കെസിവൈഎം ഡയറക്ടര്‍ ഫാ. സുരേഷ് മല്പാന്‍, ജനറല്‍ സെക്രട്ടറി അനീഷ്, ഐശ്വര്യ റോബി എന്നിവര്‍ പ്രസംഗിച്ചു.

ജി 7 ഉച്ചകോടിയില്‍ മാര്‍പാപ്പ പങ്കെടുക്കും

എ ഐ നൈതികത: സിസ്‌കോയും വത്തിക്കാനൊപ്പം

ഈസ്റ്റര്‍ കൂട്ടക്കൊലയ്ക്കിരയായവരുടെ രക്തസാക്ഷിത്വ പ്രഖ്യാപനത്തിനായി നിവേദനം

സീയറലിയോണിലെ അനേകം പുരോഹിതര്‍ മുസ്ലീം കുടുംബാംഗങ്ങള്‍

മാര്‍പാപ്പ ഐക്യരാഷ്ട്ര സഭയില്‍ പ്രസംഗിച്ചേക്കും