Kerala

പാലായിലെ യുവാക്കള്‍ പഠനത്തോടും ജോലിയോടുമൊപ്പം കാര്‍ഷിക വൃത്തിയും കൂടെ കരുതുന്നത് മാതൃകാപരം: മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍

Sathyadeepam

Photocaption:സീറോ മലബാര്‍ യുവജന ദിനത്തില്‍ എസ് എം വൈ എം പാലാ രൂപതയുടെ ആഘോഷങ്ങളുടെ ഭാഗമായി പ്രസിഡന്റ് ബിബിന്‍ ചാമക്കാലായില്‍ പതാക ഉയര്‍ത്തുന്നു.ഗ്ലോബല്‍ ഡയറക്ടര്‍ ഫാ.ജോസഫ് ആലഞ്ചേരി, മുളക്കുളം യൂണിറ്റ് ഡയറക്ടര്‍ ഫാ. ജോസ് കളപ്പുരക്കല്‍, രൂപതാ ഡയറക്ടര്‍ ഫാ.തോമസ് സിറില്‍ തയ്യില്‍, ജോ . ഡയറക്ടര്‍ സി.ജോസ്മിത, കെവിന്‍ മൂങ്ങാമാക്കല്‍,ജസ്റ്റിന്‍ റെജി, ജോണ്‍ അലക്‌സ് എന്നിവര്‍ സമീപം.

മുളക്കുളം : പാലാ രൂപതയില്‍ കര്‍ഷക വര്‍ഷം പ്രമാണിച്ച് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പിതാവിന്റെ ആഹ്വാനപ്രകാരം യുവജനങ്ങള്‍ കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെടുന്നത് പ്രത്യേകം ശ്രദ്ധിക്കാറുണ്ട് എന്നും പഠനത്തോടും ജോലിയോടുമൊപ്പം തന്നെ കാര്‍ഷികവൃത്തിയും സ്വന്തമാക്കുന്നത് എല്ലാ യുവാക്കള്‍ക്കും മാതൃകയാണെന്നും സീറോ മലബാര്‍ സഭയുടെ യൂത്ത് കമ്മീഷന്‍ ചെയര്‍മാനും കോട്ടയം ക്‌നാനായ അതിരൂപത സഹായമെത്രാനുമായ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ പറഞ്ഞു. മുളക്കുളം യൂണിറ്റില്‍ നടന്ന പാലാ രൂപതയുടെ സീറോ മലബാര്‍ യുവജന ദിനാഘോഷം ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പി എസ് സി പോലെയുള്ള പൊതു പ്രസ്ഥാനങ്ങളില്‍ നീതി നിഷേധിക്കപ്പെടുന്ന യുവജനങ്ങള്‍ക്കായി ജാതി മത വ്യത്യാസമില്ലാതെ പോരാടുന്ന പാലാ എസ് എം വൈ എം ന്റെ ആര്‍ജ്ജവത്വത്തെ ബിഷപ്പ് അഭിനന്ദിച്ചു. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പായുടെ തിരുനാള്‍ ദിനമായ ഒക്ടോബര്‍ 22 നു പാലാ രൂപതയിലെ വിവിധ യൂണിറ്റുകളില്‍ യുവജനദിനാഘോഷം നടത്തപ്പെട്ടു. മുളക്കുളം സെന്റ് മേരിസ് കത്തോലിക്കാ പള്ളിയില്‍ വച്ചായിരുന്നു രൂപതാതല യുവജന ദിന ആഘോഷം നടന്നത്. പതാക ഉയര്‍ത്തലിനും പുഷ്പാര്‍ച്ചനക്കും ശേഷം പ്രസിഡന്റ് ശ്രീ ബിബിന്‍ ചാമക്കാലായിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യുവജന ദിന സമ്മേളനത്തില്‍ എസ് എം വൈ എം ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ജോസഫ് ആലഞ്ചേരി മുഖ്യപ്രഭാഷണം നടത്തി. രൂപതാ ഡയറക്ടര്‍ ഫാ. തോമസ് സിറില്‍ തയ്യില്‍,ജോ. ഡയറക്ടര്‍ സി. ജോസ്മിത, എക്‌സിക്യൂട്ടീവ് അംഗം കെവിന്‍ മൂങ്ങാമാക്കല്‍, മുളക്കുളം യൂണിറ്റ് ഡയറക്ടര്‍ ഫാ.ജോസ് കളപ്പുരയ്ക്കല്‍, ഫൊറോനാ ഡയറക്ടര്‍ ഫാ.സെബാസ്റ്റ്യന്‍ ചാമക്കാലായില്‍, പിറവം എം എല്‍ എ അനൂപ് ജേക്കബ്, യൂണിറ്റ് പ്രസിഡന്റ് ജോണ്‍ അലക്‌സ്,ഫൊറോനാ പ്രസിഡന്റ് ജസ്റ്റിന്‍ റെജി, സെബാസ്റ്റ്യന്‍ തോട്ടത്തില്‍, ജിയോ ചിറപ്പുറം ,ജോണ്‍സ് പാപ്പച്ചന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

image

ബ്രദര്‍ സാവിയോ അറക്കല്‍ സി എസ് ടി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍

ഫാ. ഫ്രാന്‍സിസ് എലുവത്തിങ്കല്‍ ട്രിബ്യൂണല്‍ പ്രസിഡന്റും പോസ്റ്റുലേറ്റര്‍ ജനറലും

പള്ളിപ്പരിസരം വൃത്തിയാക്കാമെന്ന ബിജെപി വാഗ്ദാനം നാഗാലാന്‍ഡ് ക്രൈസ്തവര്‍ നിരസിച്ചു

അനുദിന ജീവിതത്തിലേക്ക് ദൈവത്തെ സ്വാഗതം ചെയ്യുക

എം സി ബി എസ് അഖില കേരള ബൈബിള്‍ ക്വിസ് മത്സരം