Kerala

ക്രിസ്തുമസ്സാഘോഷം നടത്തി

Sathyadeepam

ഒല്ലൂര്‍: സെന്റ് വിന്‍സെന്റ് ഡി പോള്‍ സംഘത്തിന്റെ ക്രിസ്തുമസ്സാഘോഷം ഫൊറോന വികാരി ഫാ. ആന്റണി ചിറ്റിലപ്പിള്ളി കേക്ക് മുറിച്ചു ഉദ്ഘാടനം ചെയ്തു. ബേബി മൂക്കന്‍ അദ്ധ്യക്ഷത വഹിച്ചു. ഓരോന്നിനും 500 രൂപ വില വരുന്ന ഭക്ഷ്യസാധനങ്ങളുടെ 50 കിറ്റുകള്‍ നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് വികാരിയച്ചന്‍ വിതരണം ചെയ്തു.

എ.ജെ. ജോയ്, ബിന്റോ ഡേവീസ്, സി.ആര്‍. ഗില്‍സ് എന്നിവര്‍ പ്രസംഗിച്ചു. സംഘം വര്‍ഷംതോറും ഇടവകയില്‍ നടത്തുന്ന ജീവകാരുണ്യ ഫണ്ടുശേഖരണത്തിന്റെ ഉദ്ഘാടനം ജെ.എഫ്. പൊറുത്തൂരില്‍നിന്നും സംഖ്യ സ്വീകരിച്ചുകൊണ്ട് ഫാ. ചിറ്റിലപ്പിള്ളി നിര്‍വ്വഹിച്ചു.

ഇക്കൊല്ലത്തെ ഫണ്ടുശേഖരണകമ്മിറ്റി ഭാരവാഹികളായി വിന്‍സണ്‍ അക്കര (ജന. കണ്‍വീനര്‍), സി.ഡി. ലൂവീസ്, നിജോ ജോസ് (ജോ. കണ്‍വീനര്‍മാര്‍) എന്നിവരെ തെരഞ്ഞെടുത്തു.

വിശുദ്ധ യോഹന്നാന്‍ ശ്ലീഹാ : ഡിസംബര്‍ 27

പെരുകിയ അക്രമങ്ങള്‍ക്കിടയിലെ ക്രിസ്മസ്: അധികാരികളുടേത് പാഴ് വാക്കുകള്‍ എന്ന് കാര്‍ഡിനല്‍ ക്ലീമിസ്

Holy Mass Attendance Card Submission

വിശുദ്ധ സ്റ്റീഫന്‍ (36) : ഡിസംബര്‍ 26

Christmas Family Selfie Task