വയനാട് ദുരിതബാധിതര്‍ക്ക് ഭവന നിര്‍മാണത്തിനായി പുത്തന്‍പള്ളി സെന്റ് ജോര്‍ജ് ഇടവക സമാഹരിച്ച തുക സഹൃദയ ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവെള്ളിലിന് വികാരി ഫാ. അലക്‌സ് കാട്ടേഴത്തും ഇടവക ഭാരവാഹികളും ചേര്‍ന്ന് കൈമാറുന്നു. 
Kerala

വയനാട് ദുരന്തബാധിതര്‍ക്ക് പുത്തന്‍പള്ളിയുടെ കരുതല്‍

Sathyadeepam

വരാപ്പുഴ: വയനാട് ദുരന്തത്തില്‍ വീട് നഷ്ടപ്പട്ട ഒരു കുടുംബത്തിന് പുത്തന്‍പളളി സെന്റ് ജോര്‍ജ്ജ് ഇടവക ഭവനം നിര്‍മ്മിച്ചു നല്‍കും. എറണാകുളം അങ്കമാലി അതിരൂപത സാമൂഹ്യ പ്രവര്‍ത്തന വിഭാഗമായ സഹൃദയ വഴിയാണ് ഭവന നിര്‍മാണ പദ്ധതി നടപ്പാക്കുന്നത്.

ഇടവകജനങ്ങള്‍ സമാഹരിച്ച എട്ട് ലക്ഷം രൂപ, സഹൃദയ ഡയറക്ടര്‍ ഫാ. ജോസ് കൊളത്തുവെള്ളിലിന് ഇടവക വികാരി ഫാ. അലക്‌സ് കാട്ടേഴത്തും വൈസ് ചെയര്‍മാന്‍ സാജന്‍ ചക്യത്ത്, കൈക്കാരന്മാരായ ബൈജു തളിയത്ത്, ബെന്നി പുതുശ്ശേരി എന്നിവര്‍ ചേര്‍ന്ന് കൈമാറി. സഹ വികാരി ഫാ. എബിന്‍ ഇടശ്ശേരി, മദര്‍ സുപ്പീരിയര്‍ സി. റോസ് കാര്‍മ്മല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

സഭയ്ക്ക് ഏഴു വിശുദ്ധര്‍ കൂടി

ഇറാക്കില്‍ വീണ്ടും കത്തോലിക്ക ദേവാലയങ്ങള്‍ സജീവമാകുന്നു

പട്ടിണി മാനവരാശിയുടെ പരാജയം

വിശുദ്ധ ജോണ്‍ കപ്പിസ്ത്രാനോ (1386-1456) : ഒക്‌ടോബര്‍ 23

വിശുദ്ധ ജോണ്‍പോള്‍ രണ്ടാമൻ മാര്‍പാപ്പ (1920-2005) : ഒക്‌ടോബര്‍ 22