

മത, ഭാഷാ വൈവിധ്യമാണ് ഭരണഘടന വിഭാവനം ചെയ്യുന്നതെന്നും ഭരണഘടന 25-ാം അനുച്ഛേദം പൗരന്മാര്‍ക്ക് ഉറപ്പു നല്‍കുന്നത് അതാണെന്നും ജസ്റ്റിസ് കെ മാല്‍പാഷ പറഞ്ഞു. മതം വിശ്വസിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശം ഭരണഘടന ഉറപ്പ് നല്കുന്നു. എന്നിട്ടും ഉത്തരേന്ത്യയില്‍ മതവിശ്വാസികളും പള്ളികളും ആക്രമിക്കപ്പെടുന്നു. ഇത് തികച്ചും അപലപനീയമാണ്. ഇന്ത്യയ്ക്ക് അപമാനകരമാണ്. എന്ന് ജസ്റ്റിസ് കെമാല്‍ പാഷ അഭിപ്രായപ്പെട്ടു.
അഴിക്കോട് മാര്‍ത്തോമ്മ തീര്‍ഥകേന്ദ്രത്തില്‍ 12-ാം അന്തര്‍ദേശീയ മതസൗഹാര്‍ദ സംഗീത നൃത്ത കലാമേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജസ്റ്റിസ് കെമാല്‍ പാഷ.
സാഹോദര്യം എന്ന ആശയം ഭരണഘടനയ്ക്ക് പ്രദാനം ചെയ്തത് ബൈബിളും ഖുറാനും എല്ലാമാണെന്നും അദ്ദേഹം തുടര്‍ന്ന് പറഞ്ഞു.
ഇരിങ്ങാലക്കുട മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിച്ചു. സി എം ഐ ദേവമാതാ വികാര്‍ പ്രൊവിന്‍ഷ്യല്‍ ഫാ. ഡേവി കാവുങ്ങല്‍, ജില്ല പഞ്ചായത്ത് മെമ്പര്‍ ശ്രീ. നൗഷദ് കറുകപ്പാടം, പഞ്ചായത്ത് മെമ്പര്‍ പ്രസീന റാഫി, ഫെസ്റ്റിവല്‍ കോ ഓര്‍ഡിനേറ്റര്‍ ഫാ. ഡോ. പോള്‍ പൂവത്തിങ്കല്‍, ഡോ. സി. കെ. തോമസ്, പഞ്ചായത്ത് മെമ്പര്‍മാരായ കെ. ടി. സജീവന്‍, മിനി സജീവന്‍ എന്നിവര്‍ ആശംസാപ്രസംഗം നടത്തി. തീര്‍ഥകേന്ദ്രം റെക്ടര്‍ ഫാ. സണ്ണി പുന്നേലിപ്പറമ്പില്‍ സ്വാഗതവും, ശ്രീ. ബേബി മൂക്കന്‍ നന്ദിയും പറഞ്ഞു.