സിജോ പൈനാടത്തിന് സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം

സിജോ പൈനാടത്തിന് സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം
Published on

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ക്ഷീരവികസന വകുപ്പ് ഏര്‍പ്പെടുത്തിയ മികച്ച പത്രഫീച്ചറിനുള്ള പ്രത്യേക പുരസ്‌കാരം ദീപിക കൊച്ചി ബ്യൂറോ ചീഫ് സിജോ പൈനാടത്തിന്. സംസ്ഥാനത്തെ ക്ഷീരമേഖലയും ചെറുകിട ക്ഷീരകര്‍ഷകരും നേരിടുന്ന പ്രതിസന്ധികളും ആവലാതികളും പഠനവിധേയമാക്കി, ദീപിക ദിനപത്രത്തിന്റെ ലീഡര്‍ പേജില്‍ 2025 സെപ്റ്റംബര്‍ 09 മുതല്‍ 13 വരെ പ്രസിദ്ധീകരിച്ച 'ക്ഷീണിക്കുന്ന ക്ഷീരജീവിതം' എന്ന അന്വേഷണ പരമ്പരയ്ക്കാണു പുരസ്‌കാരം.

25000 രൂപയും ഫലകവും സര്‍ട്ടിഫിക്കറ്റുമുള്‍പ്പെടുന്ന പുരസ്‌കാരം 19-ന് കൊല്ലം ആശ്രാമം മൈതാനത്തു നടക്കുന്ന സംസ്ഥാന ക്ഷീരസംഗമത്തിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിക്കും.

18 വര്‍ഷമായി ദീപിക പത്രാധിപസമിതി അംഗമായ സിജോ പൈനാടത്തിന്, നേരത്തെ ദേശീയ റീച്ച് യു എസ് എയ്ഡ് മീഡിയ ഫെലോഷിപ്, കേരള സര്‍ക്കാരിന്റെ മീഡിയ അക്കാദമി മാധ്യമ ഗവേഷക ഫെലോഷിപ്പ്, സ്‌കാര്‍ഫ് ഇന്ത്യ ദേശീയ മാധ്യമ പുരസ്‌കാരം, ചാവറ മാധ്യമ അവാര്‍ഡ് തുടങ്ങി 13 പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

എറണാകുളം ജില്ലയിലെ കാഞ്ഞൂര്‍ ആറങ്കാവ് പൈനാടത്ത് പരേതരായ എസ്തപ്പാനുവിന്റെയും മറിയംകുട്ടിയുടെയും മകനാണ്. ഭാര്യ: ഡോ. സിജി സിജോ (മഞ്ഞപ്ര സെന്റ് മേരീസ് സ്‌കൂള്‍ അധ്യാപിക). സ്‌റ്റെഫാന്‍ എസ്. പൈനാടത്ത് (എടനാട് വിജ്ഞാനപീഠം പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥി) മകനാണ്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org