ഇന്ത്യയില്‍ ന്യൂനപക്ഷവിരുദ്ധ വിദ്വേഷപ്രസംഗങ്ങള്‍ കുത്തനെ കൂടി

ഇന്ത്യയില്‍ ന്യൂനപക്ഷവിരുദ്ധ വിദ്വേഷപ്രസംഗങ്ങള്‍ കുത്തനെ കൂടി
Published on

ഇന്ത്യയില്‍ കഴിഞ്ഞ ഒരു വര്‍ഷം ന്യൂനപക്ഷ ങ്ങള്‍ക്കെതിരായ വിദ്വേഷപ്രസംഗങ്ങള്‍ നടത്തിയ 1318 സംഭവങ്ങള്‍ ഉണ്ടായതായി 'ഇന്ത്യ ഹേറ്റ് ലാബ്' തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

2024-ല്‍ ഇത് 1165 ഉം 2023-ല്‍ 668 ഉം ആയിരുന്നു. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഈ സംഭവങ്ങള്‍ കൂടുതലും ഉണ്ടായിട്ടുള്ളത്. രാഷ്ട്രീയ റാലികള്‍, മതപ്രദക്ഷിണങ്ങള്‍, സാംസ്‌കാരിക പരിപാടികള്‍ തുടങ്ങിയ സന്ദര്‍ഭ ങ്ങള്‍ വിഷം പരത്തുന്നതിനുള്ള അവസരങ്ങളായി കൂടുതലായി ഉപയോഗിക്കപ്പെടുകയാണെന്നു റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഒരു ദിവസം ശരാശരി 4 സംഭവങ്ങള്‍ ഉണ്ടാകുകയാണ്.

മുസ്ലീങ്ങളാണ് ഇത്തരം വിദ്വേഷപ്രചാരണ ത്തിന്റെ മുഖ്യമായ ഇരകള്‍. 98 ശതമാനം സംഭവങ്ങളും മുസ്ലീങ്ങള്‍ക്കെതിരായിരുന്നു. ഉത്തര്‍പ്രദേശിലാണ് ഏറ്റവും അധികം പ്രസംഗങ്ങളുണ്ടായത്. 266 എണ്ണം. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ദല്‍ഹി എന്നിവ യാണ് തൊട്ടുപിന്നിലുള്ള സംസ്ഥാനങ്ങള്‍.

ഈ വിദ്വേഷപ്രസംഗങ്ങളില്‍ ബഹുഭൂരി പക്ഷവും (1278 എണ്ണം) വീഡിയോകളില്‍ റെക്കോഡ് ചെയ്യുകയും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇത് ഈ പ്രസംഗങ്ങളുടെ വ്യാപ്തി വര്‍ധിപ്പിച്ചു.

ഇത്തരം പ്രസംഗങ്ങള്‍ സമൂഹത്തില്‍ വര്‍ഗീയധ്രുവീകരണങ്ങള്‍ ഉണ്ടാക്കുക മാത്രമല്ല, അക്രമത്തിലേക്കു നയിക്കുകയും ചെയ്യുകയാ ണെന്നു ഗുജറാത്തിലെ മനുഷ്യാവകാശപ്രവര്‍ത്ത കനായ ഫാ. സെദ്രിക് പ്രകാശ് പറഞ്ഞു. സര്‍ക്കാര്‍ ഇതിനെതിരെ ശക്തമായ നിയമ നിര്‍മ്മാണം നടത്തുകയും നീതിന്യായ സംവിധാനങ്ങള്‍ നടപടികള്‍ സ്വീകരിക്കുകയും വേണം.

അധികാരത്തിലിരിക്കുന്നവര്‍ തന്നെയാണ് ഇത്തരം വിദ്വേഷപ്രസംഗങ്ങള്‍ പലപ്പോഴും നടത്തുന്നതെന്നു ദല്‍ഹി ന്യൂനപക്ഷകമ്മീഷന്‍ മുന്‍ അംഗം എ സി മൈക്കിള്‍ പറഞ്ഞു.

ബി ജെ പി കേന്ദ്രത്തില്‍ അധികാരത്തില്‍ വരുന്ന 2014-ല്‍ ആകെ 139 വിദ്വേഷപ്രസംഗങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെങ്കില്‍ 2024-ല്‍ ഇത് അഞ്ച് ഇരട്ടിയായി വര്‍ധിച്ചുവെന്ന് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം ചൂണ്ടിക്കാട്ടി.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org