Kerala

സമൂഹത്തിലും സഭയിലും സ്ത്രീകൾ മാറ്റത്തിന്റെ മുന്നോടിയാകണം: ബിഷപ് പീറ്റർ കൊച്ചു പുരയ്ക്കൽ

Sathyadeepam

കൊച്ചി: കെസിബിസി വിമൻസ് കമ്മീഷന്റെ എറണാകുളം സോണൽ കോൺഫറൻസ് ഇടക്കൊച്ചി ആൽഫാ സെന്ററിൽ വച്ച് മെയ് 1-ന് നടന്നു. ബിഷപ് പീറ്റർ കൊച്ചു പുരയ്ക്കൽ ഉദ്ഘടനം ചെയ്ത സമ്മേളന ത്തിൽ ഡോ. ജിബി ഗീവർഗീസ് അധ്യക്ഷയായിരുന്നു. ഡോ. ലിഡാ ജേക്കബ് ഐഎഎസ് ‘സ്ത്രീകൾ മാറ്റത്തിന്റെ മുന്നോടികൾ’ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. കെസിബിസി ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ സഭ നേരിടുന്ന വെല്ലുവിളികളെപ്പറ്റി വിശദമായി സംസാരിച്ചു.

ഫാ. ബിജു കല്ലിങ്കൽ, കർമ്മലി സ്റ്റീഫൻ, ഷെർലി സ്റ്റാൻലി, ഡോ. റോസക്കുട്ടി എബ്രഹാം എന്നിവർ സംസാരിച്ചു. സോണൽ കോൺഫറൻ സിനോടനുബന്ധിച്ച് നടത്തിയ മാതൃദിനപരിപാടി യിൽ പ്രായം കൂടിയ വനിതകളെയും സഭയിലും സമൂഹത്തിലും നിരവധി സംഭാവനകൾ നല്കിയ വനിതാ നേതാക്കളെയും ആദരിച്ചു. കെസിബിസി വിമൻസ് കമ്മീഷൻ ഭാരവാഹികൾ അത്തിപ്പൊഴി വയോജന കേന്ദ്രം സന്ദർശിച്ച് അമ്മമാരോടൊപ്പം സമയം ചിലവഴിച്ചു.

വിശുദ്ധ സ്‌നാപകയോഹന്നാന്‍ : ജൂണ്‍ 24

സാങ്കേതിക വിദ്യകള്‍ ഒരിക്കലും നിഷ്പക്ഷമല്ല: വത്തിക്കാന്‍

ലിയോ മാര്‍പാപ്പ പൗരോഹിത്യത്തിന്റെ 44-ാം വാര്‍ഷികം

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 79]

കര്‍ദിനാള്‍ കാമില്ലോ റൂയിനി നിര്യാതനായി