Kerala

കന്യാസ്ത്രീകള്‍ക്കെതിരെയുള്ള കള്ളക്കേസ് പിന്‍വലിക്കണം കത്തോലിക്ക കോണ്‍ഗ്രസ് യൂത്ത് കൗണ്‍സില്‍

Sathyadeepam

തൃശ്ശൂര്‍: ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് തുറങ്കിലടച്ച സംഭവത്തില്‍ ജാമ്യം നല്‍കിയെങ്കിലും ഇവരുടെ പേരിലെടുത്ത കള്ളക്കേസുകള്‍ പിന്‍വലിക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ്സ് യൂത്ത് കൗണ്‍സില്‍ ആവശ്യപ്പെട്ടു.

കേസ് പിന്‍വലിച്ചെന്ന കാര്യം വലുതാക്കി കാണിക്കുമ്പോള്‍ ഇവരുടെ പേരിലുള്ള കള്ളകേസുകള്‍ പിന്‍വലിച്ച് സര്‍ക്കാര്‍ മാതൃകയാകണമെന്നും തൃശ്ശൂര്‍ കോര്‍പ്പറേഷനു മുമ്പില്‍ ചേര്‍ന്ന പ്രതിഷേധ സദസ്സ് ആവശ്യപ്പെട്ടു. കത്തോലിക്ക കോണ്‍ഗ്രസ്സ് തൃശ്ശൂര്‍ അതിരൂപത കോഡിനേറ്ററും, ഗ്ലോബല്‍ ജനറല്‍ കോഡിനേറ്ററും ആയ ആന്റോ തൊറയന്‍ അധ്യക്ഷത വഹിച്ചു.

അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോഷി വടക്കന്‍ പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്തു. അതിരൂപത കത്തോലിക്ക കോണ്‍ഗ്രസ്സ് പ്രസിഡന്റ് ഡോ. ജോ ബി തോമസ്സ് കാക്കശേരി മുഖ്യപ്രഭാഷണം നടത്തി.

യൂത്ത് കൗണ്‍സില്‍ ഭാരവാഹികളായ റോണി അഗസ്റ്റിന്‍, സിന്റോ പുതുക്കാട്, കരോളിന്‍ ജോഷ്വാ, വിജോ കിഴക്കൂടന്‍, സെബാസ്റ്റ്യന്‍ നടക്കലാന്‍, ജാക്‌സന്‍ മാസ്റ്റര്‍, ലീലാമ്മ തോമസ്, അലോഷ്യസ് കുറ്റിക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു.

ഡോ. അരുൺ ഉമ്മൻ ഐക്യരാഷ്ട്ര സഭ പ്രതിനിധി

പി സി ജോർജിൻ്റെ ജല്പനങ്ങൾ അവഞ്ജയോടെ തള്ളിക്കളയുന്നു: കത്തോലിക്കാ കോൺഗ്രസ്

വിശുദ്ധ ബനഡിക്ട് ജോസഫ് ലാബ്രെ (1748-1783) : ഏപ്രില്‍ 15

അധികാരത്തിന്റെ വാളും സമാധാനത്തിന്റെ കുരിശും: ട്രംപിന്റെ വിദ്വേഷ രാഷ്ട്രീയത്തിന് ഒരു ധാർമ്മിക വിശകലനം

ക്യൂബയില്‍ രണ്ടായിരം തടവുകാര്‍ മോചിതരായി