ക്യൂബയില്‍ രണ്ടായിരം തടവുകാര്‍ മോചിതരായി

ക്യൂബയില്‍ രണ്ടായിരം തടവുകാര്‍ മോചിതരായി
Published on

ഈസ്റ്റര്‍ ദിനത്തില്‍ ക്യൂബന്‍ ഗവണ്‍മെന്റ് 2010 തടവുകാരെ മോചിപ്പിച്ചു. അടുത്ത കാലത്തു ക്യൂബ ഏറ്റവുമധികം പേര്‍ക്കു സ്വാതന്ത്ര്യം നല്‍കിയ ഒരു അവസരമാണിത്.

ജയിലിലെ നല്ല പെരുമാറ്റം, ശിക്ഷാകാലാധിയുടെ പൂര്‍ത്തിയാക്കിയ ദൈര്‍ഘ്യം, ആരോഗ്യസ്ഥിതി എന്നിവ പരിഗണിച്ചാണ് ഇത്രയധികം പേര്‍ക്കു ക്യൂബന്‍ ഗവണ്‍മെന്റ് മാപ്പു നല്‍കുന്നതെന്ന് വിദേശകാര്യമന്ത്രി അറിയിച്ചു.

2026 ല്‍ ഇതു രണ്ടാം തവണയാണ് ക്യൂബ തടവുകാരെ മോചിപ്പിക്കുന്നത്. അമേരിക്കയുടേതുള്‍പ്പെടെയുള്ള അന്താരാഷ്ട്രസമ്മര്‍ദ്ദം ഈ നടപടിക്കു പിന്നിലുണ്ടെന്നാണു വാര്‍ത്ത.

logo
Sathyadeepam Online
www.sathyadeepam.org