ഡോ. അരുൺ ഉമ്മൻ ഐക്യരാഷ്ട്ര സഭ പ്രതിനിധി

ഡോ. അരുൺ ഉമ്മൻ ഐക്യരാഷ്ട്ര സഭ പ്രതിനിധി
Published on

കൊച്ചി : സീനിയര്‍ ന്യൂറോ സര്‍ജന്‍ ഡോ. അരു ഉമ്മന്‍ ഐക്യരാഷ്ട്ര സഭയുടെ സാമ്പത്തിക സാമൂഹിക കൗണ്‍സിലില്‍ യു.എന്‍ പ്രതിനിധിയായി നിയമിച്ചു. ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാനത്ത് ആഫ്രിക്കാന വനിതാ വര്‍ക്കിങ് ഗ്രൂപ്പിനെ പ്രതിനിധീകരിക്കുന്ന ചുമതല ഡോ. അരുണ്‍ ഉമ്മന്‍ ഏറ്റെടുക്കും.

ഐക്യരാഷ്ട്ര സഭയുടെ സ്വസ്ഥിര വികസന ലക്ഷ്യങ്ങളുമായി ബന്ധപ്പെടുന്ന ആഗോള സംഭാഷണം, നയരൂപീകരണം, ബഹുപങ്കാളി സഹകരണം എന്നിവയിലെ സുസ്ഥിര വികസനം, വളര്‍ച്ച, അന്താരാഷ്ട്ര സഹകരണം എന്നീ മേഖലകളില്‍ ഡോ. ഉമ്മന് മികച്ച സം ഭാവന നല്‍കാനാവും. ദീര്‍ഘകാല സ്വാധീനം സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിന് ആഗോള നേതാക്കള്‍, നയരൂപീകരണക്കാര്‍, സിവില്‍ സൊസൈറ്റി സംഘടനകള്‍, വ്യത്യസ്ത പ്രതിനിധികള്‍ എന്നിവരോടൊപ്പം അദ്ദേഹം പ്രവര്‍ത്തിക്കും.

മെയ് 29-ന് ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്ത് അദ്ദേഹം ചുമതലയേല്‍ക്കും. വി.പി.എസ്. ലേക് ഷോര്‍ ഹോസ്പിറ്റലില്‍ സീനിയര്‍ സര്‍ജനാണ്‌ കേരള ന്യൂറോളജിക്കല്‍ സൊസൈറ്റിയു ടെ സംസ്ഥാന സെക്രട്ടറി കൂടിയായ അരുണ്‍. കൊച്ചിയിൽ കാന്‍സര്‍ സ്‌പെഷലിസ്റ്റായ ഡോ. റോജ ജോസ ഫാണ് ഭാര്യ. രണ്ട് ആണ്‍മക്കളുണ്ട്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org