Kerala

ദൈവദാസി ഏലീശ്വ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്‌

Sathyadeepam

ദൈവദാസി മദര്‍ ഏലീശ്വയുടെ മദ്ധ്യസ്ഥതയാല്‍ നടന്ന ഒരു അദ്ഭുതം അംഗീകരിക്കുന്ന പ്രഖ്യാപനം വിശുദ്ധരുടെ നാമകരണ കാര്യാ ലയം പുറപ്പെടുവിച്ചു. ഇതോടെ മദറിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കാനുള്ള നടപടിക്രമങ്ങള്‍ മിക്കവാറും പൂര്‍ത്തിയായി.

കാര്യാ ലയത്തിന്റെ അധ്യക്ഷന്‍ കര്‍ദിനാള്‍ മര്‍ചേല്ലൊ സെമെറാറൊ ഫ്രാന്‍സിസ് പാപ്പാ അധികാരപ്പെടുത്തിയതനുസരിച്ചു, നാമകരണവുമായി ബന്ധപ്പെട്ട് ഇതുള്‍പ്പെടെ 6 പുതിയ പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടുണ്ട്.

വൈപ്പിനിലെ, ഓച്ചന്തുരുത്തില്‍ 1831 ഒക്‌ടോ ബര്‍ 15-ന് ജനിച്ച ഏലിശ്വ ഇന്ന് തെരേസ്യന്‍ കര്‍മ്മലീത്ത സഹോദരികള്‍ എന്നറിയപ്പെടുന്ന നിഷ്പാദുക കര്‍മ്മലീത്ത സന്യാസിനീ സമൂഹ ത്തിന്റെ സ്ഥാപകയാണ്.

വിധവയും ഒരു പെണ്‍ കുഞ്ഞിന്റെ അമ്മയുമായിരുന്ന ഏലീശ്വ പുനര്‍ വിവാഹത്തിന് വിസ്സമ്മതിക്കുകയും ഏകാന്തത യിലും നീണ്ട പ്രാര്‍ഥനകളിലും സാധുജനസേവന ത്തിലുമായി ഏതാണ്ട് ഒരു പതിറ്റാണ്ടോളം ജീവിതം തുടരുകയും ചെയ്തു. 1913 ജൂലൈ 18-ന് വരാപ്പുഴയില്‍ വച്ച് മരണമടഞ്ഞു.

വിശുദ്ധരുടെ നാമകരണ കാര്യാലയം പുറപ്പെടുവിച്ച 5 പ്രഖ്യാപനങ്ങളില്‍ ഒരെണ്ണം റോമാക്കാരനായ ദൈവ ദാസന്‍ നത്സറേനൊ ലഞ്ചോത്തി എന്ന രൂപത വൈദികന്റെ രക്ത സാക്ഷിത്വം അംഗീകരിക്കുന്നതാണ്. 1940 മാര്‍ച്ച് 3-ന് റോമില്‍ ജനിച്ച അദ്ദേഹം 2001 ഫെബ്രു വരി 22-ന് ബ്രസീലിലെ സാവൊ പാവൊളൊയില്‍ വച്ച് വിശ്വാസത്തെ പ്രതി വധിക്കപ്പെടുകയായിരുന്നു.

ഉപവിയുടെ സഹോദരര്‍, യേശുവിന്റെ യും മറിയത്തിന്റെയും ഉപവിയുടെ സഹോദരി മാര്‍, യേശുവിന്റെ ബാല്യകാല സഹോദരിമാര്‍ എന്നീ സമര്‍പ്പിതജീവിത സമൂഹങ്ങളുടെ സ്ഥാപ കനായ ബല്‍ജിയം സ്വദേശി വൈദികന്‍ പീറ്റര്‍ ജോസഫ് ട്രിയെസ്റ്റിന്റെയും (1760-1836),

ഇറ്റലി സ്വദേശിയും വിശുദ്ധ കത്രീനയുടെ സമൂഹത്തി ന്റെ സ്ഥാപകനുമായ രൂപത വൈദികന്‍ ആഞ്ചെ ലൊ ബുഗേത്തി (1877-1935), ഇറ്റലിക്കാരന്‍ തന്നെയായ രൂപത വൈദികന്‍ അഗൊസ്തീനൊ കൊത്സോളീനൊ (1928-1988),

സ്‌പെയിന്‍ സ്വദേ ശിയായ അല്‍മായന്‍ അന്തോണിയൊ ഗൗദി ഇ കൊര്‍ണെത്ത് (1852-1926) എന്നീ ദൈവദാസ രുടെ വീരോചിത പുണ്യങ്ങള്‍ അംഗീകരിക്കുന്നവ യാണ് ശേഷിച്ച പ്രഖ്യാപനങ്ങള്‍.

കന്യകാമറിയത്തിന്റെ അമലോത്ഭവം : ഡിസംബര്‍ 8

മനപ്പൊരുത്തം നോക്കിയാലോ

തകിടം മറിയുന്ന പ്ലാനുകൾ

വിശുദ്ധ അംബ്രോസ് (339-397) - ഡിസംബര്‍ 7

തയ്യല്‍ മിത്രാ പദ്ധതി തയ്യല്‍ മെഷീന്‍ യൂണിറ്റുകള്‍ വിതരണം ചെയ്തു