Chris Safari

മനപ്പൊരുത്തം നോക്കിയാലോ

നിങ്ങളുടെ മാതാപിതാക്കളോട് ചോദിച്ചറിയാനുള്ള ചില കാര്യങ്ങൾ...
Published on

ഏറ്റവും ആദ്യമേ തന്നെ ക്രിസ് സഫാരിയുടെ ഏഴാം ദിവസത്തെ ടാസ്ക് പൂർത്തീകരിക്കാനായി എത്തിച്ചേർന്നിരിക്കുന്ന എല്ലാ കൂട്ടുകാർക്കും അഭിനന്ദനങ്ങൾ... ഈശോയുടെ പിറവി തിരുനാളിന് ഒരുങ്ങുന്നതിനായി നിങ്ങൾ ഈ നടത്തുന്ന ഓരോ ചെറിയ വലിയ പരിശ്രമങ്ങളെയും ഈശോ കാണുന്നുണ്ട്...

ഏഴാം ദിവസത്തിൻ്റെ ടാസ്കായി നിങ്ങളുടെ പ്രിയപ്പെട്ട മാതാപിതാക്കളോട് ഇനി നൽകിയിരിക്കുന്ന 10 കാര്യങ്ങൾ ചോദിച്ചറിയുമല്ലോ... നിങ്ങളെത്തന്നെ കൂടുതൽ അടുത്തറിയുവാനും നിങ്ങളുടെ ജീവിതത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുവാനും മാതാപിതാക്കളുമായി നടത്തുന്ന ഈ സംഭാഷണം ഉപകരിക്കും എന്ന കാര്യത്തിൽ ഒരു സംശയവുമില്ലാട്ടോ...

മാതാപിതാക്കൾ നൽകിയ നല്ല വിലയിരുത്തലുകളെ അടിസ്ഥാനമാക്കി ജീവിതത്തിൽ ചില നന്മകൾ വളർത്തിയെടുക്കാനും തെറ്റുകൾ തിരുത്താനും പ്രിയപ്പെട്ട എല്ലാ കൂട്ടുകാരും പരിശ്രമിക്കുമല്ലോ... എല്ലാവർക്കും ക്രിസ് സഫാരിയുടെ ആശംസകൾ... ഇനിയുള്ള ദിവസത്തെ ക്രിസ് സഫാരി ടാസ്കുകളും പൂർത്തീകരിക്കാൻ ആരും മറക്കേണ്ടാട്ടോ...

logo
Sathyadeepam Online
www.sathyadeepam.org