Kerala

വാലുങ്ങാമുറി എച്ച് എം എല്‍ പി സ്‌കൂളില്‍ സെമിനാര്‍ നടത്തി

Sathyadeepam

കറുകുറ്റി : തിരുമുടിക്കുന്ന് എം എല്‍ പി സ്‌കൂളില്‍ വായനാദിനത്തോടനുബന്ധിച്ച് സെമിനാര്‍ സംഘടിപ്പിച്ചു. സ്‌കൂള്‍ മാനേജരും തിരുമുടിക്കുന്ന് പള്ളി വികാരിയുമായ ഫാ. സെബാസ്റ്റ്യന്‍ മാടശ്ശേരി അധ്യക്ഷനായ യോഗം കൊരട്ടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ഷാജി ഉദ്ഘാടനം ചെയ്തു. കെ സി എസ് എല്‍. സംസ്ഥാന അവാര്‍ഡ് ജേതാവും റിട്ടയേര്‍ഡ് അധ്യാപകനും പൂര്‍വ വിദ്യാര്‍ത്ഥിയുമായ ഡേവിസ് കല്ലൂക്കാരന്‍ സെമിനാര്‍ നയിച്ചു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ജിജി പൗലോസ്, ജി സി പൗലോസ്, ഒ എസ് എ പ്രസിഡന്റ് ജോയ് ജോണ്‍, സ്റ്റാഫ് സെക്രട്ടറി ജിജി ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.

മതബോധന സെമിനാർ

അഭിലാഷ് ഫ്രേസര്‍ക്ക് ലെഗസി ഓഫ് ലിറ്ററേച്ചര്‍ പുരസ്‌കാരം

നേതൃത്വ പരിശീലന ശിബിരവും, അവാർഡ് വിതരണവും നടന്നു

ഗ്രാൻഡ് പേരന്റ്സ് ഡേ ആഘോഷിച്ചു

ഭയപ്പെടുകയില്ല