Kerala

വിലങ്ങാട് ദുരിതബാധിതര്‍ക്കായി എറണാകുളം-അങ്കമാലി അതിരൂപതയുടെ വീടുകള്‍ കൈമാറി

Sathyadeepam

വിലങ്ങാട്: ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കിടപ്പാടം നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കായി എറണാകുളം-അങ്കമാലി അതിരൂപതയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പുനരധിവാസ പദ്ധതിയുടെ ഭാഗമായി 7 വീടുകള്‍ കൈമാറി.

വീടുകളുടെ ആശീര്‍വാദ കര്‍മ്മം എറണാകുളം അങ്കമാലി അതിരൂപതാ മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനിയും താമര ശ്ശേരി രൂപത വികാരി ജനറാള്‍ മോണ്‍. ജോയ്‌സ് വയലിലും നിര്‍വഹിച്ചു. കേരള സോഷ്യല്‍ സര്‍വീസ് ഫോറം ഡയറക്ടര്‍

ഫാ. ജേക്കബ് മാവുങ്കല്‍, എറണാകുളം-അങ്കമാലി അതിരൂപത വികാരി ജനറാള്‍ മോണ്‍. ആന്റോ ചേരാന്തുരുത്തി, എറണാകുളം-അങ്കമാലി അതിരൂപത സാമൂഹ്യ പ്രവര്‍ത്തന വിഭാഗമായ സഹൃദയ ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവെ ള്ളില്‍, അസോസിയേറ്റ് ഡയറ ക്ടര്‍ ഫാ. ആന്റണി പുതിയാ പറമ്പില്‍, അസി. ഡയറക്ടര്‍ ഫാ.സിബിന്‍ മനയംപിള്ളി, വിലങ്ങാട് ഫൊറോന വികാരി ഫാ. വില്‍സണ്‍ മുട്ടത്തുകുന്നേല്‍, മഞ്ഞക്കുന്ന് ഇടവക വികാരി ഫാ. ബോബി പൂത്തുങ്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

താമരശ്ശേരി രൂപത സോഷ്യല്‍ സര്‍വീസ് ഡയറക്ടര്‍ ഫാ. സായി പാറന്‍കുളങ്ങര, പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായ ആല്‍ബിന്‍, സിദ്ധാര്‍ത്ഥ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ചൂരല്‍മല ദുരന്തത്തില്‍ ഭവനരഹിതരായവര്‍ക്കുള്ള അതിരൂപതയുടെ 10 വീടുകളുടെ നിർമ്മാണവും പൂര്‍ത്തിയായി വരുന്നു. അതിരൂപതയിലെ ഇടവകകളില്‍ നിന്നുളള ധനസമാ ഹരണത്തോടെ സഹൃദയയുടെ നേതൃത്വത്തില്‍ താമരശേരി രൂപത സാമൂഹ്യ പ്രവര്‍ത്തന വിഭാഗത്തിന്റെ സഹകരണത്തോടെ നടപ്പാക്കിയ പുനരധി വാസ പദ്ധതിയില്‍ ഭവനപദ്ധതി കൂടാതെ ജീവനോപാധി വികസന പദ്ധതികളും നടപ്പാക്കുന്നുണ്ടെന്ന് സഹൃദയ ഡയറക്ടര്‍ ഫാ. ജോസഫ് കൊളുത്തുവെള്ളില്‍ പറഞ്ഞു.

ഭക്ഷണത്തേക്കാള്‍ വേഗത്തില്‍ ആയുധങ്ങള്‍ അതിര്‍ത്തി കടക്കുന്നത് വേദനാജനകം

ജനങ്ങളുടെ ആശങ്കകളിൽ സർക്കാർ ഇടപെടലുകൾ ഉണ്ടാകണം: കെസിബിസി ജാഗ്രത കമ്മീഷൻ

റാഞ്ചി അതിരൂപതയ്ക്ക് സഹായ മെത്രാനായി ഫാ. ആനന്ദ് ഡേവിഡ് സാൽഷോ

ആദിവാസി കത്തോലിക്കാവനിതയുടെ ബംഗ്ലാദേശ് പാര്‍ലിമെന്റ് പ്രസംഗം ശ്രദ്ധേയമായി

ഗലാത്തിയ - Chap.4 [1of3]