Kerala

വിന്‍സെന്‍ഷ്യന്‍ കെയര്‍ സെന്‍റര്‍ ഉദ്ഘാടനം ചെയ്തു

Sathyadeepam

തൃശൂര്‍: തൃശൂര്‍ അതിരൂപത മരത്താക്കര ഇടവകയിലെ സെന്‍റ് വിന്‍സെന്‍റ് ഡി പോള്‍ സംഘടനയുടെ അമ്പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ആരംഭിച്ച മദര്‍ നോര്‍ബര്‍ട്ട് മെമ്മോറിയല്‍ വിന്‍സെന്‍ഷ്യന്‍ കെയര്‍ സെന്‍ററിന്‍റെ ഉദ്ഘാടനം സി. നോര്‍ബര്‍ട്ട് എഫ്സിസിയുടെ മൂന്നാം ചരമവാര്‍ഷികദിനത്തില്‍ അതിരൂപതാ സഹായ മെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍ നിര്‍വഹിച്ചു. രോഗികള്‍ക്കു സ്നേഹപൂര്‍ണമായ പരിഗണന ആവശ്യമാണെന്നും ഒരു പാലിയേറ്റീവ് സംസ്കാരം സമൂഹത്തില്‍ വളരണമെന്നും ബിഷപ് പറഞ്ഞു.

വീടുകളില്‍ കഴിയുന്ന രോ ഗികള്‍ക്കായി ഹോസ്പിറ്റല്‍ കട്ടില്‍, എയര്‍-വാട്ടര്‍ ബെഡ്, ബാക്ക് റെസ്റ്റ്, കാര്‍ ഡിയാക് ടേബിള്‍, വീല്‍ചെയര്‍, വാക്കര്‍, നെബുലൈസര്‍, ഓക്സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ തുടങ്ങിയ ഉപകരണങ്ങള്‍ കെയര്‍ സെന്‍ററില്‍നിന്നും സൗജന്യമായി നല്കിവരുന്നു.

ബ്രദര്‍ സാവിയോ അറക്കല്‍ സി എസ് ടി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍

ഫാ. ഫ്രാന്‍സിസ് എലുവത്തിങ്കല്‍ ട്രിബ്യൂണല്‍ പ്രസിഡന്റും പോസ്റ്റുലേറ്റര്‍ ജനറലും

പള്ളിപ്പരിസരം വൃത്തിയാക്കാമെന്ന ബിജെപി വാഗ്ദാനം നാഗാലാന്‍ഡ് ക്രൈസ്തവര്‍ നിരസിച്ചു

അനുദിന ജീവിതത്തിലേക്ക് ദൈവത്തെ സ്വാഗതം ചെയ്യുക

എം സി ബി എസ് അഖില കേരള ബൈബിള്‍ ക്വിസ് മത്സരം