Kerala

എറണാകുളം  ജനറൽ ആശുപത്രിയിലേക്ക് വെന്റിലേറ്ററുകൾ സൗജന്യമായി നൽകി

Sathyadeepam

ഫോട്ടോ: സഹൃദയ കരുതൽ പദ്ധതിയുടെ ഭാഗമായി എറണാകുളം ജനറൽ ആശുപത്രിക്ക് നൽകുന്ന വെന്റിലേറ്റർ മന്ത്രി പി.രാജീവ് സൂപ്രണ്ട് ഡോ. അനിതക്ക്‌ കൈമാറുന്നു. വികാരി ജനറൽ ഫാ. ഡോ. ജോയ് അയിനാടൻ, സഹൃദയ ഡയറക്ടർ ഫാ. ജോസഫ് കൊളുത്തുവെള്ളിൽ, പാപ്പച്ചൻ തെക്കേക്കര എന്നിവർ സമീപം.


കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സഹൃദയ നടത്തുന്ന മുന്നേറ്റങ്ങൾ അഭിനന്ദനാർഹമാണെന്ന് വ്യവസായ മന്ത്രി പി. രാജീവ്‌ പറഞ്ഞു. എറണാകുളം ജനറൽ ആശുപത്രിയിലേക്ക് സഹൃദയയുടെ നേതൃത്വത്തിൽ നൽകിയ വെന്റിലേറ്ററുകളുടെ ഉദ്ഘാടന കർമ്മം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് വ്യാപനത്തിന്റെ തോത് കുറക്കാൻ പരിശ്രമിക്കുന്നതിൽ ആശുപത്രികളുടെയും, സഹൃദയ പോലുള്ള സന്നദ്ധസംഘടനകളുടെയും പങ്ക് വളരെ വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എറണാകുളം ജനറൽ ഹോസ്പിറ്റലിൽ വച്ചു നടന്ന ചടങ്ങിൽ എറണാകുളം – അങ്കമാലി അതിരൂപതാ വികാരി ജനറൽ ഫാ. ഡോ. ജോയ് അയിനാടൻ അധ്യക്ഷത വഹിച്ചു. എറണാകുളം – അങ്കമാലി അതിരൂപതയുടെ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയയുടെ കരുതൽ പദ്ധതിയുടെ ഭാഗമായിട്ടാണ് ആശുപത്രിയിലേക്ക് വെന്റിലേറ്ററുകൾ സൗജന്യമായി നൽകുന്നതെന്ന് സഹൃദയ ഡയറക്ടർ ഫാ. ജോസഫ് കൊളുത്തുവെള്ളിൽ അറിയിച്ചു. എറണാകുളം ജനറൽ ഹോസ്പിറ്റലിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. എറണാകുളം ജനറൽ ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. അനിത, സഹൃദയ അസിസ്റ്റന്റ് ഡയറക്ടർ ഫാ. ആൻസിൽ മൈപ്പാൻ, ജനറൽ മാനേജർ പാപ്പച്ചൻ തെക്കേക്കര, മാർട്ടിൻ വർഗീസ്, ഷിംജോ ദേവസ്യ, മനു എന്നിവർ സന്നിഹിതരായിരുന്നു.
image

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്