ട്രാൻസ് ജെൻഡർ വ്യക്തികളുടെ ക്രിസ്തുമസ് സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്യുന്നു. ഫാ.സിബിൻ മനയംപിള്ളി, ജോഷി ജോൺ, രഞ്ജിത്ത് കൃഷ്ണൻ, ഫാ.ജോസ് കൊളുത്തുവെള്ളിൽ തുടങ്ങിയവർ സമീപം 
Kerala

ട്രാൻസ് ജെൻസർ വ്യക്തികളുടെ ക്രിസ്തുമസ് സംഗമം നടത്തി

Sathyadeepam

എറണാകുളം - അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയ, എറണാകുളം ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ ട്രാൻസ് ജെൻഡർ വ്യക്തികളുടെ ക്ഷേമത്തിനായി നടപ്പാക്കി വരുന്ന മാരിവില്ല് പദ്ധതിയുടെ ഭാഗമായി ക്രിസ്തുമസ് സംഗമം സംഘടിപ്പിച്ചു. വൈറ്റില ട്രാൻസ് ജെൻഡർ ക്ലിനിക്കിൽ ജില്ലാ ജഡ്ജി ജോഷി ജോണിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാ സാമൂഹ്യനീതി ഓഫീസർ വി.ജെ. ബിനോയ് ക്രിസ്തുമസ് സന്ദേശം നൽകി. സഹൃദയ ഡയറക്ടർ ഫാ ജോസ് കൊളുത്തുവെള്ളിൽ, സബ് ജഡ്ജ് എൻ. രഞ്ജിത്ത് കൃഷ്ണൻ, അന്നാ രാജു, സാൻജോ സ്റ്റീവ്, ലിൻഡ ജോർജ് എന്നിവർ സംസാരിച്ചു.

മറിയം: ദൈവത്തിന്റെ അമ്മ - ജനുവരി 1

സെന്റ് ഓഡിലോ ഓഫ് ക്ലൂണി (962-1049) : ജനുവരി 1

കിടപ്പാടത്തിനായുള്ള സമരത്തില്‍ ആദിവാസികള്‍ക്കൊപ്പം ഒഡീഷയിലെ സഭയും

വിശുദ്ധ സില്‍വെസ്റ്റര്‍ I (-335) : ഡിസംബര്‍ 31

കെ സി വൈ എം വരാപ്പുഴ അതിരൂപത സുവര്‍ണ ജൂബിലി സമാപിച്ചു