Kerala

തയ്യല്‍ മെഷീന്‍ യൂണിറ്റുകള്‍ വിതരണം ചെയ്തു

Sathyadeepam

കോട്ടയം: സ്വയം തൊഴില്‍ പദ്ധതികളിലൂടെ സ്വയം പര്യാപ്തതയ്ക്ക് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തയ്യല്‍ മെഷീന്‍ യൂണിറ്റുകള്‍ ലഭ്യമാക്കി.

ലാസ്യം സംഘടനയുടെ സഹകരണത്തോടെ ലഭ്യമാക്കിയ തയ്യല്‍ മെഷീന്‍ യൂണിറ്റുകളുടെ വിതരണോദ്ഘാടനം തെള്ളകം ചൈതന്യയില്‍ കോട്ടയം അതിരൂപത വികാരി ജനറാള്‍ റവ. ഫാ. തോമസ് ആനിമൂട്ടില്‍ നിര്‍വ്വഹിച്ചു.

കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ഉഷ കമ്പനിയുടെ ടെയിലര്‍ ഡി. എല്‍. എക്‌സ് മോഡല്‍ തയ്യല്‍ മെഷീന്‍ യൂണിറ്റുകളാണ് തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്തത്.

RICHIE RICH

അര്‍ണോസ് പാതിരിയും ഭാരത സംസ്‌ക്കാരവും

ഞായറാഴ്ചയുടെ ചരിത്രത്തിലേക്ക്

ഫാ. കോട്ടായിൽ SJ യുടെ ചരമവാർഷികം ആചരിച്ചു

മാര്‍പാപ്പയ്ക്കായി രണ്ട് പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍