ജൂബിലി ക്വിസ് മത്സരം നടത്തപ്പെട്ടു

ജൂബിലി ക്വിസ് മത്സരം നടത്തപ്പെട്ടു
Published on

തെള്ളകം: ഈശോയുടെ മനുഷ്യാവതാരത്തിന്റെ ജൂബിലി വര്‍ഷത്തില്‍ കോട്ടയം അതിരൂപതയിലെ കുടുംബങ്ങള്‍ക്കായും സന്യാസസമര്‍പ്പിത സമൂഹങ്ങള്‍ക്കായും ജൂബിലി ക്വിസ് മത്സരം നടത്തപ്പെട്ടു. 14 ഫൊറോനകളില്‍നിന്നുള്ള 14 കുടുംബങ്ങളും നാല് സന്യാസസമര്‍പ്പിത സമൂഹങ്ങളില്‍ നിന്നായി 8 ടീമുകളും മത്സരത്തില്‍ പങ്കെടുത്തു.

കുടുംബങ്ങള്‍ക്കായി നടത്തിയ ക്വിസ് മത്സരത്തില്‍ യഥാക്രമം ബിനുമോന്‍ ജോസഫ് & ഫാമിലി മുകളേല്‍, ഞീഴൂര്‍, അലക്‌സാണ്ടര്‍ കെ സി & ഫാമിലി കുപ്പനാനിക്കല്‍ ഉഴവൂര്‍, ജെയ് കെ ജോര്‍ജ് & ഫാമിലി കൊച്ചാദംപള്ളില്‍ കത്തീഡ്രല്‍ എന്നിവര്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. സന്യാസ സമര്‍പ്പിത സമൂഹങ്ങള്‍ക്കായി നടത്തപ്പെട്ട ക്വിസ് മത്സരത്തില്‍ റവ. ഡോ. സി. ലിസ് മരിയ എസ് വി എം & സി. ബിന്‍സി എസ് വി എം, സി. എലിസബത്ത് എസ് വി എം & സി. ഹിത എസ് വി എം, റവ. ഡോ. സി. ലേഖ എസ് ജെ സി & സി. ഡെജി എസ് ജെ സി എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് വിജയികള്‍ക്ക് ആശംസകള്‍ നേരുകയും സമ്മാനദാനം നിര്‍വഹിക്കുകയും ചെയ്തു. കുടുംബങ്ങള്‍ക്കായി നടത്തിയ ക്വിസ് മത്സരത്തില്‍ വിജയികളായവര്‍ക്ക് അതിരൂപത ഫാമിലി കമ്മീഷന്‍ 50,000/, 30,000/, 20,000/ രൂപ ക്യാഷ് അവാര്‍ഡുകളും സര്‍ട്ടിഫിക്കറ്റുകളും സന്യസ്തര്‍ക്കായി നടത്തിയ ക്വിസ് മത്സരത്തില്‍ വിജയകളായവര്‍ക്ക് 20,000/, 15,000/, 10,000/ രൂപ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുകളും നല്‍കി.

ജൂബിലി കമ്മിറ്റി കണ്‍വീനര്‍ റവ. ഡോ. തോമസ് ആദോപ്പിള്ളില്‍, കമ്മിറ്റിയംഗങ്ങളായ റവ. ഡോ. ജോയി കറുകപ്പറമ്പില്‍, ഫാ. ജിബിന്‍ മണലോടിയില്‍, റവ. ഡോ, സിസ്റ്റര്‍ ആന്‍സ് മരിയ എസ് വി എം, റവ. ഡോ. സിസ്റ്റര്‍ അപര്‍ണ എസ് ജെ സി, ജോണി ടി കെ, ക്വിസ് മാസ്റ്റര്‍ ഡോ. അജിത് ജെയിംസ് ജോസ് എന്നിവര്‍ ക്വിസ് മത്സരത്തിന് നേതൃത്വം നല്‍കി.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org