Kerala

വിജയികളെ ആദരിച്ചു

Sathyadeepam

എഴുപുന്ന സിഎല്‍സി സംഘടിപ്പിച്ച ആഗോള കരോള്‍ മത്സരമായ നോയല്‍ 2020 വിജയികളെ ആദരിച്ചു. അരൂര്‍ എംഎല്‍എ ശ്രീമതി ഷാനിമോള്‍ ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. എഴുപുന്ന സെന്റ് റാഫേല്‍സ് പള്ളി വികാരി ഫാ. പോള്‍ ചെറുപിള്ളി അധ്യക്ഷനായിരുന്നു. എഴുപുന്ന പഞ്ചായത്ത് പ്രസിഡന്റ് ആര്‍ പ്രദീപ് മുഖ്യപ്രഭാഷണം നടത്തി. കൈക്കാരന്‍ ജോസ് തരകന്‍, സിനിമ താരങ്ങളായ എഴുപുന്ന ബൈജു, ഷാന്‍ ചാര്‍ലി, അസിസ്റ്റന്റ് വികാരി ഫാ. മാത്യു ഡാനിയേല്‍, വിന്‍ സെന്റര്‍ ഡയറക്ടര്‍ സി. ആലീസ് ലൂക്കോസ്, ബെന്നി ഇടപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. വിജയികള്‍ക്ക് ബൈജു എഴുപുന്ന സമ്മാനങ്ങള്‍ വിതരണം ചെയ്തു. റെനി പുതിയവീട്ടില്‍, ഫെബിന്‍ തോമസ്, മാത്യൂസ് ജോണ്‍സണ്‍, ജിതിന്‍ റാഫേല്‍, അനിറ്റ കോരമംഗലത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

ആദിമസഭയിലെ തീർത്ഥാടനങ്ങൾ

Real Life Manjummel Boys! ❤️‍🔥

🎯 BACK HOME – GUIDED AGAIN BY GOD! (The Return from Egypt)

വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറ (1805-1871) : ജനുവരി 3

വചനമനസ്‌കാരം: No.201