കണ്ണൂർ രൂപതയുടെ നിയുക്ത വികാരി ജനറൽ റവ. ഡോ ജോയ് പൈനാടത്ത് ചുമതലയേറ്റു

Appointed Vicar General of Kannur Diocese Rev Dr Joy Painath took charge
Published on: 

കണ്ണൂർ: കണ്ണൂർ രൂപതയുടെ പുതിയ വികാരി ജനറാളായി ഫാ. ഡോ. ജോയി പൈനാടത്തും ഫിനാൻഷ്യൽ അഡ്മിനിസ്ട്രെറ്ററായി ഫാ രാജൻ ഫൗസ്തോയും കണ്ണൂർ രൂപത ബിഷപ്പ് ഡോ. അലക്സ് വടക്കുംതലയുടെ സാന്നിധ്യത്തിൽ വിശുദ്ധ ബൈബിളിനെ സാക്ഷി നിർത്തി പ്രതിജ്ഞ ചൊല്ലി ഔദ്യോഗിക രേഖകളിൽ ഒപ്പ് വെച്ച് ചുമതലയേറ്റു. 

നിലവിൽ പഴയങ്ങാടി തിരുഹൃദയ പള്ളി വികാരിയായ ഫാ.ഡോ. ജോയി പൈനാടത്ത്. ദൈവദാസൻ ഫാ. ലീനസ് മരിയ സുക്കോളിന്‍റെ നാമകരണ നടപടികൾക്കുള്ള പോസ്റ്റുലേറ്ററും മംഗലാപുരം സെയിന്റ് ജോസഫ് മേജർ സെമിനാരിയിൽ ബൈബിൾ പ്രൊഫെസറും ആണ് . 1994 ഏപ്രിൽ 11ന് കോഴിക്കോട് ബിഷപ് ഡോ. മാക്സ്‌വെൽ നൊറോണയിൽനിന്ന് പൗരോഹിത്യം സ്വീകരിച്ചു. വയനാട് ചുണ്ടേൽ ഇടവകയിലെ വർഗീസ്- ത്രേസ്യ ദമ്പതികളുടെ മകനാണ്. കണ്ണൂർ രൂപത മുൻ പ്രൊക്കുറേറ്റർ ഫാ. ജോർജ് പൈനാടത്ത് സഹോദരനാണ്. 

കണ്ണൂർ, കാവുഞ്ചാൽ ഇടവകാംഗമായ ഫാ. രാജൻ ഫൗസ്തോ  പിലാത്തറ സെന്‍റ് ജോസഫ്സ് കോളജ് മാനേജരായിരുന്നു.  2002 ഏപ്രിൽ രണ്ടിനാണ് പൗരോഹിത്യം സ്വീകരിച്ചത്. വിജയൻ-ഓമന ദമ്പതികളുടെ മകനാണ്.

കണ്ണൂർ ബിഷപ്പ്സ് ഹൗസിൽ വൈകിട്ട് 6 മണിക്ക് ഇരുവരെയും സ്വികരിച്ചു തുടർന്ന് നടന്ന ചടങ്ങിന് മോൺ. ക്ലാരൻസ് പാലിയത്ത് സ്വാഗതം ആശംസിച്ചു, ചാൻസിലർ ഫാ ആൻ്റണി കുരിശിങ്കൽ ഫാ വിപിൻ, ഫാ ജോമോൻ, സിസ്‌റ്റേർസ് , ആത്മായ പ്രതിനിധികളായി കെ. എൽ. സി.എ സംസ്ഥാന ട്രഷറർ രതീഷ് ആൻ്റണി ,രൂപത പ്രസിഡണ്ട് ഗോഡ്‌സൺ ഡിക്രൂസ്, കെ.സി.വൈ.എം രൂപത പ്രസിഡണ്ട് ചാൾസ് ഗിൽബർട്ട് എന്നിവർ സ്വികരണ പരിപാടി നേതൃത്വം നൽകി. ഇരുവരെയും കണ്ണൂർ രൂപത ബിഷപ്പ്സ് ഹൗസിൽ ചുമതലയേൽക്കുന്ന  ചടങ്ങിൽ പഴയങ്ങാടി തിരുഹൃദയ ദൈവാലയത്തിന് വിശ്വാസി സമൂഹവും, താവം ഫൊറോനയിലെ വൈദീകരും പങ്കെടുത്തു.

logo
Sathyadeepam Online
www.sathyadeepam.org