Kerala

ലഹരിക്കെതിരെ നോ  എന്ന് പറയാൻ തയ്യാറാകണം : ആർ. നിഷാന്തിനീ ഐ. പി. എസ്.

തൂഫാൻ ചാവറ എഡിഷൻ : ടി. ജെ. വിനോദ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

Sathyadeepam

കൊച്ചി:  ലഹരിവിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ ചാവറ ഇൻസ്റ്റിറ്റ്യൂട്ട്, ചാവറ ഫിലിം സ്കൂൾ, വിവിധ കോളേജുകൾ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ഓപ്പറേഷൻ തൂഫാൻ – ദ നാർക്കോ ഹണ്ട്, ചാവറ എഡിഷൻ 2026,   എം.എൽ.എ ടി.ജെ. വിനോദ് ഉദ്ഘാടനം ചെയ്തു.  കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ആർ. നിഷാന്തിനി ഐ.പി.എസ്. മുഖ്യാതിഥിയായി. ഒരു പ്രാവശ്യം കൊണ്ട് ലഹരിക്ക് അടിമയാകുന്ന സാഹചര്യമാണിന്നുള്ളത്, അതുകൊണ്ടു തന്നെ ലഹരിക്കെതിരെ, നോ എന്ന് പറയുവാൻ തെയ്യാറാകണമെന്ന് മുഖ്യപ്രഭാഷണം നടത്തികൊണ്ട് സിറ്റി പോലീസ് കമ്മീഷണർ ആർ. നിശാന്തിനി ഐ. പി. എസ്. അഭിപ്രായപ്പെട്ടു. ലഹരി ഉപയോഗം സാധാരണ സംഭവമാക്കി മാറ്റുന്ന പ്രവണതയെ ചെറുക്കണമെന്ന് കമ്മിഷണർ തുടർന്ന് പറഞ്ഞു.

‘സേ നോ ടു ഡ്രഗ്സ്’ (ലഹരിയോട് നോ പറയുക), ‘ബിൽഡ് യുവർ റെസ്പോൺസിബിൾ ഫ്രണ്ട്ഷിപ്പ്’ (ഉത്തരവാദിത്തമുള്ള സൗഹൃദങ്ങൾ കെട്ടിപ്പടുക്കുക) എന്നീ സന്ദേശങ്ങൾ ഉയർത്തിപ്പിടിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ചാവറ ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ ഹരികൃഷ്ണൻ. ആർ. അധ്യക്ഷത വഹിച്ചു.
നാർക്കോട്ടിക് സെൽ ആൻഡ് സൈബർ ക്രൈം വിഭാഗത്തിലെ  അസിസ്റ്റന്റ് പോലീസ് കമ്മീഷണർ  എ.അനന്തലാൽ ബോധവൽക്കരണ ക്ലാസ് നയിച്ചു.

ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ  ഫാ. അനിൽ ഫിലിപ്പ് സി. എം. ഐ.,എറണാകുളം സൗത്ത് ഡിവിഷൻ കൗൺസിലർ കെ.വി.പി. കൃഷ്ണകുമാർ, ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ എറണാകുളം പ്രസിഡന്റ്‌ ഡി.ബി. ബിനു, സേവ സെക്രട്ടറി ഫാ. തോമസ് തേരാട്ടിൽ, അസി. ഡയറക്ടർ ചാവറ കൾച്ചറൽ സെന്റർ ഫിനാൻഷ്യൽ അഡ്മിനിസ്ട്രേറ്ററും ചാവറ ഇൻസ്റ്റിറ്റ്യൂട്ട് അക്കാദമിക് മാനേജരുമായ റവ. ഫാ. എമിൽ പുള്ളിക്കാട്ടിൽ സി. എം. ഐ., ചാവറ മാട്രിമോണി എക്സിക്യൂട്ടീവ് ഡയറക്ടർ ജോൺസൺ സി. എബ്രഹാം, കാരിക്കാമുറി റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് സി.ഡി. അനിൽകുമാർ,   എന്നിവർ പ്രസംഗിച്ചു. 

യുവതലമുറയെ ലഹരിയുടെ അപകടങ്ങളിൽനിന്ന് സംരക്ഷിക്കുന്നതിനും ആരോഗ്യകരമായ സൗഹൃദങ്ങളിലൂടെയും സാമൂഹിക ഉത്തരവാദിത്തത്തിലൂടെയും ലഹരിമുക്ത സമൂഹം കെട്ടിപ്പടുക്കുന്നതിനുമുള്ള ശക്തമായ സന്ദേശമാണ് പരിപാടി മുന്നോട്ടുവച്ചത്.ഇതിന്റെ തുടർ പരിപാടികൾ നടത്തുമെന്ന് ഫാ. അനിൽ ഫിലിപ്പ് സി. എം. ഐ. അറിയിച്ചു..

ദൈവകൃപയിലുള്ള വിശ്വാസം ഏറ്റവും വലിയ ആത്മവിശ്വാസം: മുഖ്യമന്ത്രി

കെ.എ.പി.എസ് ഗുരുശ്രേഷ്ഠ പുരസ്കാരം ഡോ. കെ. ആർ അനീഷിന് 

വിശുദ്ധ ഹ്യൂബര്‍ട്ട് (656-727) : നവംബര്‍ 29

“നീ ശരിക്കും ഒരു സയന്റിസ്റ്റല്ല, ബയോളജിസ്റ്റാണ്!”

വചനമനസ്‌കാരം: No.244