വിശുദ്ധ ഹ്യൂബര്‍ട്ട് (656-727) : നവംബര്‍ 29

വിശുദ്ധ ഹ്യൂബര്‍ട്ട് (656-727) : നവംബര്‍ 29

ഹെരിസ്റ്റാളില്‍ പെപ്പിന്റെ കൊട്ടാരത്തിലെ ഗ്രാന്റ്മാസ്റ്ററായിരുന്നു ഹ്യൂബര്‍ട്ട്. ഭാര്യ മരിച്ചതിനുശേഷം ആസ്‌ട്രേഷ്യ രാജകൊട്ടാരത്തിലെ ജീവിതം ഉപേക്ഷിച്ച് ആര്‍ഡന്‍സിലുള്ള ഒരു വനത്തില്‍ വര്‍ഷങ്ങളോളം സന്ന്യാസിയെപ്പോലെ ജീവിച്ചു. അതു കഴിഞ്ഞാണ് പൗരോഹിത്യം സ്വീകരിച്ചത്. മാസ്ട്രിക്ടിലെ വി. ലാമ്പര്‍ട്ടിന്റെ കീഴില്‍ കുറച്ചുകാലം ജോലി ചെയ്തു. അതിനുശേഷം അദ്ദേഹത്തിന്റെ പിന്‍ഗാമിയായി തിരഞ്ഞെടുക്കപ്പെട്ടു. 705-ല്‍ വി. ലാമ്പര്‍ട്ട് വധിക്കപ്പെടുകയായിരുന്നു. അതിനുശേഷം മാസ്ട്രിക്ട് രൂപതയുടെ ബിഷപ്പായ ഹ്യൂബര്‍ട്ട് ആര്‍ഡന്‍സിലുള്ള അവസാനത്തെ പേഗനെ വരെ മാനസാന്തരപ്പെടുത്തി.
718-ല്‍ തന്റെ രൂപതയുടെ ആസ്ഥാനം ലീങിലേക്കു മാറ്റി. അങ്ങനെ മഹാ ബല്‍ജിയന്‍ നഗരത്തിന്റെ പ്രഥമ ബിഷപ്പായി അദ്ദേഹം. സമര്‍ത്ഥനായ വാഗ്മിയായിരുന്നു ഹ്യൂബര്‍ട്ട്. അതുകൊണ്ട് തന്റെ വാക്‌സാമര്‍ത്ഥ്യം കൊണ്ട് അവസാനത്തെ വിഗ്രഹാരാധകരെ വരെ അദ്ദേഹം മാനസാന്തരപ്പെടുത്തി. സത്യവിശ്വാസത്തിലേക്ക് ജനങ്ങളെ കൊണ്ടുവരാനുള്ള ആവേശംമൂലം അദ്ദേഹം "ആര്‍ഡന്‍സിന്റെ അപ്പസ്‌തോലന്‍" എന്ന അപരനാമത്താല്‍ അറിയപ്പെടാന്‍ തുടങ്ങി.

അല്പവിശ്വാസിക്ക് ആവേശം കുറവായിരിക്കും. ആരെയും സ്വാധീനിക്കാനും കഴിയില്ല. നല്ല വിശ്വാസിക്ക് ദൈവത്തിന്റെ പദ്ധതികള്‍ അറിയാം.
വാഴ്ത്തപ്പെട്ട ജയിംസ് അല്‍ബേരിയോണെ

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org