ദൈവകൃപയിലുള്ള വിശ്വാസം ഏറ്റവും വലിയ ആത്മവിശ്വാസം: മുഖ്യമന്ത്രി

കാഞ്ഞൂർ പള്ളിയുടെ 1025-ാം വാർഷിക ആഘോഷത്തിന് സമാപനം
Faith in God's grace is the greatest self-confidence: Chief Minister
കാഞ്ഞൂർ ഫൊറോന പള്ളിയുടെ 1025-ാം വർഷ ജൂബിലി സമാപന സമ്മേളനം മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യുന്നു. പ്രിൻസി ഡേവിസ്, മനോജ് മൂത്തേടൻ എംഎൽഎ, ഫാ.ജോയ് കണ്ണമ്പുഴ, മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, ജസ്റ്റിസ് കുര്യൻ ജോസഫ്, ബെന്നി ബഹനാൻ എംപി, അൻവർ സാദത്ത് എംഎൽഎ, സെബാസ്റ്റ്യൻ പോൾ, അഹല്യ സദാനന്ദൻ, വിജി ബിജു എന്നിവർ സമീപം.
Published on: 

കാഞ്ഞൂർ • ദൈവകൃപയിലുള്ള വിശ്വാസമാണ് നമ്മുടെ ഏറ്റവും വലിയ ആത്മവിശ്വാസമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ പറഞ്ഞു. കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോന പള്ളിയുടെ 1025-ാം വർഷ ജൂബിലി ആഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേവാലയം ഒരു കെട്ടിടം മാത്രമല്ല. വിശ്വാസികളുടെ പ്രാർത്ഥനകൾ നിറയുമ്പോഴാണ് അതു ദേവാലയമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ അധ്യക്ഷത വഹിച്ചു. ജസ്റ്റിസ് കുര്യൻ ജോസഫ്, ബെന്നി ബഹനാൻ എംപി, എംഎൽഎമാരായ അൻവർ സാദത്ത്, മനോജ് മൂത്തേടൻ, പഞ്ചായത്ത് പ്രസിഡന്റ്മാരായ സെബാസ്റ്റ്യൻ പോൾ (കാഞ്ഞൂർ), പ്രിൻസി ഡേവിസ് (ശ്രീമൂലനഗരം), ജില്ലാ പഞ്ചായത്ത് അംഗം അഹല്യ സദാനന്ദൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.സി.രാജു, പഞ്ചായത്ത് അംഗം വിജി ബിജു, ഫൊറോന വികാരി ഫാ. ജോയ് കണ്ണമ്പുഴ, ആഘോഷ സമിതി കൺവീനർ കുര്യച്ചൻ മഞ്ഞളി, ജോയിന്റ് കൺവീനർ റോയ് കരുമത്തി, ജനറൽ സെക്രട്ടറി സെബിൻ പൂത്തൻപുരയ്ക്കൽ, ട്രഷറർ ഡേവിസ് പെരുമായൻ, കൈക്കാരന്മാരായ ജോസ് പാറയ്ക്ക, ജോസി കോഴിക്കാടൻ, വൈസ് ചെയർമാൻ ഡേവിസ് വരേക്കുളം, മീഡിയ കൺവീനർ ജോയ് ഇടശേരി എന്നിവർ പ്രസംഗിച്ചു.

ചടങ്ങിനു മുൻപ് മുഖ്യമന്ത്രി പള്ളി സന്ദർശിക്കുകയും അമ്പഴുന്നുള്ളിക്കൽ നേർച്ച അർപ്പിക്കുകയും ചെയ്തു.