Kerala

സ്വച്ഛ് ഭാരത് ക്യാമ്പയിന്‍ ആരംഭിച്ചു.

Sathyadeepam

എറണാകുളം അങ്കമാലി അതിരൂപതയുടെ സാമൂഹ്യസേവനവിഭാഗമായ സഹൃദയയും എറണാകുളം നോര്‍ത്ത് റെയില്‍വേയും സംയുക്തമായി ചേര്‍ന്ന് എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ സ്വച്ഛ് ഭാരത് ക്യാമ്പയിന് ആരംഭം കുറിച്ചു. കോവിഡ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളുമായി ദ്വിദിന സ്വച്ഛ് ഭാരത് ക്യാമ്പയിനാണ് ലക്ഷ്യം വക്കുന്നതെന്ന് സഹൃദയ ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവെള്ളില്‍ അറിയിച്ചു. നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ വച്ചു നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എറണാകുളം നോര്‍ത്ത് റെയില്‍വേ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അരുണ്‍ പി .എ 'ശുചിത്വ ഭാരതം' എന്ന ആശയത്തെ മുന്‍നിര്‍ത്തി മുഖ്യപ്രഭാഷണം നടത്തി. രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന ക്യാമ്പയിനില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളോടൊപ്പം, ഓണ്‍ലൈന്‍ മത്സരങ്ങളും സഹൃദയയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്നുണ്ട്. സഹൃദയ അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജിനോ ഭരണികുളങ്ങര, റെയില്‍വേ പോലീസ് എ.എസ്.ഐ പ്രകാശ്, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് എ.എസ്.ഐ ശ്രീ. ഷാജി എന്നിവര്‍ നേതൃത്വം നല്‍കി. സഹൃദയ സ്റ്റാഫ് അംഗങ്ങളും ഈ പരിപാടിയില്‍ പങ്കെടുത്തു.

ചിത്രത്തില്‍ : എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ ആരംഭിച്ച സ്വച്ഛ് ഭാരത് ക്യാമ്പയിന്‍ സഹൃദയ ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവെള്ളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു. അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജിനോ ഭരണികുളങ്ങര, എറണാകുളം നോര്‍ത്ത് റെയില്‍വേ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍. അരുണ്‍ പി.എ., റെയില്‍വേ പോലീസ് എ.എസ്.ഐ. പ്രകാശ്, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് എ.എസ്.ഐ ഷാജി, സഹൃദയ സ്റ്റാഫാങ്ങളായ ലാലച്ചന്‍, ഷാനോ ജോസ്, അനന്തു എന്നിവര്‍ സമീപം.

വിശുദ്ധ ബനഡിക്ട് ജോസഫ് ലാബ്രെ (1748-1783) : ഏപ്രില്‍ 15

അധികാരത്തിന്റെ വാളും സമാധാനത്തിന്റെ കുരിശും: ട്രംപിന്റെ വിദ്വേഷ രാഷ്ട്രീയത്തിന് ഒരു ധാർമ്മിക വിശകലനം

ക്യൂബയില്‍ രണ്ടായിരം തടവുകാര്‍ മോചിതരായി

ട്രമ്പിനെതിരെ അമേരിക്കന്‍ കത്തോലിക്കാ മെത്രാന്മാര്‍

പൂർവ്വവിദ്യാർഥി സംഗമം