വനിതകളും കാലാവസ്ഥാ വ്യതിയാനവും: ഏകദിന ശിൽപശാല നടത്തി

Women and Climate Change: One-Day Workshop Held
Published on: 

കൊച്ചി: കാലാവസ്ഥാ വ്യതിയാന പ്രതിരോധ പ്രവർത്തനങ്ങളിൽ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും അതിനാവശ്യമായ പദ്ധതികൾ രൂപീകരിക്കുന്നതിനുമായി ‘വനിതകളും കാലാവസ്ഥാ വ്യതിയാനവും’ എന്ന വിഷയത്തിൽ ഏകദിന ശിൽപശാല സംഘടിപ്പിച്ചു.  ചാവറ കൾച്ചറൽ സെന്ററിൽ നടന്ന ശിൽപശാല  ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് CMI ഉദ്ഘാടനം ചെയ്തു. ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പ്രസിഡന്റ് ഡീബി ബിനു സമാപന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തി.
സുസ്ഥിര ഫൗണ്ടേഷൻ, INECC (ഐ.എൻ.ഇ.സി.സി.), SCINDeA, ഹരിത കേരളം മിഷൻ,ചാവറ കൾച്ചറൽ സെന്റർ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

സുസ്ഥിര ഫൗണ്ടേഷൻ സഹസ്ഥാപക ദീപ അനന്തപത്മനാഭൻ ശിൽപശാലയ്ക്ക് നേതൃത്വം നൽകി.

ഹരിത കേരളം മിഷൻ പ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, EDRAAC എഡ്രാക് ജില്ലാ വനിതാ കമ്മിറ്റി അംഗങ്ങൾ, ബ്ലൂ ഹാബിറ്റാറ്റ് ഫൗണ്ടേഷൻ, തുരുത്തിക്കര റൂറൽ സയൻസ് സെന്റർ, ആമ്പല്ലൂർ പഞ്ചായത്ത് വിമൺ ആൻഡ് ക്ലൈമറ്റ് അംഗങ്ങൾ, ഗവേഷകർ, മാനസികാരോഗ്യ വിദഗ്ധർ, മാംഗ്രൂവ് ഫോറം, Climate Leaders Action Network(CLAN ) (ക്ലൈമറ്റ് ലീഡേഴ്‌സ് ആക്ഷൻ നെറ്റ് വര്ക്ക് )എന്നിവയുടെ പ്രതിനിധികൾ ശിൽപശാലയിൽ പങ്കെടുത്തു.

കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങൾ സ്ത്രീകളെ വ്യത്യസ്ത രീതികളിൽ ബാധിക്കുന്ന സാഹചര്യത്തിൽ, അവരുടെ അനുഭവങ്ങളും കാഴ്ചപ്പാടുകളും പരിഗണിച്ചുകൊണ്ട് കാലാവസ്ഥാ പ്രതിരോധ പ്രവർത്തനങ്ങളും ഭാവി പദ്ധതികളും രൂപപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ശിൽപശാല ചർച്ച ചെയ്തു.

logo
Sathyadeepam Online
www.sathyadeepam.org