Kerala

സുബോധനയില്‍ ഡിപ്ലോമ കോഴ്സുകള്‍

Sathyadeepam

അങ്കമാലി: സുബോധന പാസ്റ്ററല്‍ സെന്‍ററില്‍ അല്മായര്‍ക്കും ബഹുമാനപ്പെട്ട സിസ്റ്റേഴ്സിനുമായി രണ്ട് പുതിയ ഡിപ്ലോമ കോഴ്സുകള്‍ ആരംഭിക്കുന്നു.

1. ദൈവശാസ്ത്ര കോഴ്സ്: ആലുവ സെമിനാരിയിലെ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി & ഫിലോസഫിയുമായി അഫിലിയേറ്റ് ചെയ്തതാണ് 8 മാസം ദൈര്‍ഘ്യമുള്ള ദൈവശാസ്ത്ര കോഴ്സ്. പ്രധാനപ്പെട്ട ദൈവശാസ്ത്ര വിഷയങ്ങള്‍ കോഴ്സില്‍ പ്രതിപാദിക്കും. പ്രശസ്തരും പരിചയസമ്പന്നരുമായ സെമിനാരി പ്രൊഫസേഴ്സ് തയ്യാറാക്കിയ മലയാളത്തിലുള്ള ടെക്സ്റ്റ് ബുക്കുകളെ ആധാരമാക്കിയുള്ളതാണ് ക്ലാസു കള്‍. സെപ്തംബര്‍ 6-ന് കോഴ്സ് തുടങ്ങും. എല്ലാ ബുധനാഴ്ചയും വൈകിട്ട് 6 മുതല്‍ 8.30 വരെയാണ് ക്ലാസുകള്‍. കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കും.

2. മന:ശാസ്ത്ര – കൗണ്‍സലിംഗ് കോഴ്സ്: അടിസ്ഥാന മനഃശാസ്ത്ര തത്ത്വങ്ങളും ആധുനിക കൗണ്‍സലിംഗ് രീതികളും പഠിക്കാന്‍ താല്പര്യമുള്ളവര്‍ക്കുവേണ്ടിയുള്ളതാണ് 8 മാസം ദൈര്‍ഘ്യമുള്ള മനഃശാസ്ത്ര – കൗണ്‍സലിംഗ് കോഴ്സ്. പ്രമുഖ മനഃശാ സ്ത്രവിദഗ്ദ്ധര്‍ ക്ലാസുകള്‍ നയിക്കും. സെപ്തംബര്‍ 2-ന് കോഴ്സ് ആരംഭിക്കും. എല്ലാ ശനിയാഴ്ചയും ഉച്ചതിരിഞ്ഞ് 2.30 മുതല്‍ 5.30 വരെയാണ് ക്ലാസുകള്‍. കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കും.
രണ്ട് കോഴ്സുകള്‍ക്കും രജിസ്ട്രേഷന്‍ ഫീസ് ഉണ്ടായിരിക്കും. പേരുകള്‍ ആഗസ്റ്റ് 27-ന് മുന്‍പ് രജിസ്റ്റര്‍ ചെയ്യണം. വിശദവിവരങ്ങള്‍ക്കും രജിസ്ട്രേഷനും – ഫോണ്‍: 9400092982.

എഞ്ചിനീയറിംഗ് പ്രവേശന നടപടികള്‍ ത്വരിതപ്പെടുത്തണം:

പൊഫ. എം പി പോള്‍ 73-ാം ചരമവാര്‍ഷികാചരണം നടത്തി

വിശുദ്ധ ജോണ്‍ ഗാള്‍ബര്‍ട്ട്  (985-1073) : ജൂലൈ 12

ഇന്‍ക്ലൂസിസ് ഐ ടി പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു

കടലുകൾ കടന്ന് മലയാളികളുടെ പ്രിയപ്പെട്ട ചാവറ മാട്രിമണി ഇനി അമേരിക്കയിലും