Kerala

സ്ത്രീശക്തി വിളിച്ചോതി കെ.എസ്.എസ്.എസ്. വനിതാ ദിനാഘോഷം

Sathyadeepam

കോട്ടയം: അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവനവിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സ്ത്രീശക്തി വിളിച്ചോതി വിപുലമായ പരിപാടികളോടെ വനിതാ ദിനാഘോഷം സംഘടിപ്പിച്ചു. കാരിത്താസ് ജംഗ്ഷനില്‍ നിന്നും ചൈതന്യയിലേക്ക് നടത്തപ്പെട്ട വനിതാ ശാക്തീകരണ കൂട്ടയോട്ടത്തിന്‍റെ ഫാളാഗ് ഓഫ് കര്‍മം കോട്ടയം റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ വി.എം. ചാക്കോ നിര്‍വ്വഹിച്ചു.

പൊതുസമ്മേളനത്തിന്‍റെ ഉദ്ഘാടനം തോമസ് ചാഴിക്കാടന്‍ എം.പിയും നോക്കുവിദ്യ പാവകളിയുടെ കലാവൈഭവത്തിന് പത്മശ്രീ പുരസ്ക്കാരം കരസ്ഥമാക്കിയ മൂഴിക്കല്‍ പങ്കജാക്ഷിയമ്മയും സംയുക്തമായി നിര്‍വ്വഹിച്ചു. കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, കോട്ടയം ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഡോ. ശോഭാ സലിമോന്‍, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ ജെസ്സിമോള്‍ മനോജ്, മേരി സെബാസ്റ്റ്യന്‍, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബീനാ ബിനു, കെ.എസ്.എസ്.എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍ എന്നിവര്‍ പ്രസംഗിച്ചു.

നീതി നിഷേധിക്കപ്പെട്ടവരോടൊപ്പം ചേരുകയെന്നത് ക്രൈസ്‌തവ ദൗത്യം: ബിഷപ്പ് ഗീവർഗീസ് മാർ അപ്രേം

വിശുദ്ധ സിപ്രിയാന്‍ (190-258) : സെപ്തംബര്‍ 16

കുട്ടനാടിന്റെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം വേണമെന്ന് ചങ്ങനാശേരി അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍

ബ്രദര്‍ മാവൂരസ് മാളിയേക്കല്‍ അന്തരിച്ചു; ഓര്‍മ്മയായത് തെരുവ് ബാല്യങ്ങള്‍ക്ക് വെളിച്ചം പകര്‍ന്ന മനുഷ്യസ്‌നേഹി

നന്മയുള്ള സ്ത്രീകൾ മുഖ്യധാരയിലേക്ക് വരുന്നതിലൂടെ നന്മയുള്ള തലമുറയെ വാർത്തെടുക്കാന്‍ സാധിക്കും: ബിഷപ് ഡോ. അലക്സ് വടക്കുംതല