Kerala

ചക്കരപ്പറമ്പ് സെന്‍റ് ജോര്‍ജ് പള്ളി കൂദാശ ചെയ്തു

Sathyadeepam

കൊച്ചി: പുതുതായി നിര്‍മിച്ച ചക്കരപ്പറമ്പ് സെന്‍റ് ജോര്‍ജ് പള്ളിയുടെ കൂദാശാകര്‍മം സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍വഹിച്ചു. ഫാ. ജോര്‍ജ് നെല്ലിശ്ശേരി, ഫാ. പോള്‍ മേലേടത്ത്, ഫാ. ജോര്‍ജ് തെരൂപറമ്പില്‍, ഫാ. ജോമോന്‍ ആനാംതുരുത്തി എന്നിവര്‍ സഹകാര്‍മികരായി. തുടര്‍ന്നു സ്മരണിക പ്രകാശനം, ആദരിക്കല്‍, അനുമോദനം, സ്നേഹവിരുന്ന്, സഹൃദയ മെലഡീസിന്‍റെ ഗാനസന്ധ്യ എന്നിവയും നടന്നു. വികാരി ഫാ. തോമസ് മഴുവഞ്ചേരി, കൈക്കാരന്മാരായ ജോര്‍ജ് തെരുപറമ്പില്‍, ജോണി ആനാംതുരുത്തി, വൈസ് ചെയര്‍മാന്‍ ജോസഫ് ചിയേഴത്ത്, ജനറല്‍ കണ്‍വീന്‍ ജോര്‍ജ് എട്ടുപറയില്‍ എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്കി. കൂദാശാകര്‍മത്തിനു പള്ളിയില്‍ എത്തിയ മേജര്‍ ആര്‍ച്ച്ബിഷപ്പിനെ ഇടവക വികാരിയും വിശ്വാസികളും ചേര്‍ന്നു സ്വീകരിച്ചു. ഇടവക മദ്ധ്യസ്ഥനായ വി. ഗീവര്‍ഗീസിന്‍റെ തിരുനാളിന് ഒരുക്കമായി ദിവ്യബലി, നൊവേന. ഇടവകദിനാഘോഷം ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് ഉദ്ഘാടനം ചെയ്യും. മേയ് 26-നു വൈകുന്നേരം 6-ന് ബിഷപ് മാര്‍ ജോസ് പുത്തന്‍വീട്ടില്‍ തിരുനാളിനു കൊടിയേറ്റും മേയ് 27-നു വേസ്പര. 28-നാണു പ്രധാന തിരുനാളാഘോഷം.

image

ജി 7 ഉച്ചകോടിയില്‍ മാര്‍പാപ്പ പങ്കെടുക്കും

എ ഐ നൈതികത: സിസ്‌കോയും വത്തിക്കാനൊപ്പം

ഈസ്റ്റര്‍ കൂട്ടക്കൊലയ്ക്കിരയായവരുടെ രക്തസാക്ഷിത്വ പ്രഖ്യാപനത്തിനായി നിവേദനം

സീയറലിയോണിലെ അനേകം പുരോഹിതര്‍ മുസ്ലീം കുടുംബാംഗങ്ങള്‍

മാര്‍പാപ്പ ഐക്യരാഷ്ട്ര സഭയില്‍ പ്രസംഗിച്ചേക്കും