ഭിന്നശേഷിക്കാര്‍ക്കായി സംഘടിപ്പിച്ച സസ്യ പരിപാലന പരിശീലനം മാര്‍ട്ടിന്‍ ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു. സെലിന്‍ പോള്‍, തോമസ് കടവന്‍, ഫാ. സിബിന്‍ മനയംപിള്ളി, ജോസഫ് തെക്കേക്കര, ഫാ. ജോസ് കൊളുത്തുവെള്ളില്‍ , സ്മിത നിഷിന്‍ എന്നിവര്‍ സമീപം.  
Kerala

ഭിന്നശേഷിക്കാര്‍ക്ക് സസ്യ പരിപാലന പരിശീലനം

Sathyadeepam

അങ്കമാലി: എറണാകുളം അങ്കമാലി അതിരൂപത സാമൂഹ്യപ്രവര്‍ത്തന വിഭാഗമായ സഹൃദയ, ഭിന്നശേഷിക്കാരുടെ ക്ഷേമ, പുനരധിവാസത്തിനായി നടപ്പാക്കിവരുന്ന സഹൃദയ സ്പര്‍ശന്‍ പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിക്കാര്‍ക്ക് തൊഴിലവസരങ്ങള്‍ ഉറപ്പുവരുത്തുക എന്ന ഉദ്ദേശ്യത്തോടെ അലങ്കാര അകത്തള സസ്യങ്ങളുടെ പരിപാലന പരിശീലന പരിപാടി നടപ്പാക്കുന്നു.

കാന്‍ കോര്‍ ഇന്‍ഗ്രേഡിയന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സഹകരണത്തോടെ ചമ്പന്നൂര്‍ സഹൃദയ കാമ്പസിലാണ് നഴ്‌സറി ആരംഭിക്കുന്നത്.

സുബോധന പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച പ്രാഥമിക പരിശീലന പരിപാടിയുടെ ഉദ്ഘാടനം കാന്‍ കോര്‍ ഇന്‍ഗ്രേഡിയന്‍സ് പ്രൈവറ്റ് ലിമിറ്റഡ് മാനവ വിഭവശേഷി മാനേജര്‍ മാര്‍ട്ടിന്‍ ജേക്കബ് നിര്‍വഹിച്ചു. സഹൃദയ ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവെള്ളില്‍ അധ്യക്ഷനായിരുന്നു.

സഹൃദയ അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. സിബിന്‍ മനയംപിള്ളി, ചീഫ് കണ്‍സല്‍ട്ടന്റ് തോമസ് കടവന്‍ , പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ സെലിന്‍ പോള്‍, മരിയ ബെന്നി എന്നിവര്‍ സംസാരിച്ചു. ഓര്‍ക്കാര്‍ഡ് ഗ്രീന്‍സ് ഫാം ആന്‍ഡ് നഴ്‌സറി മാനേജര്‍ സ്മിത നിഷിന്‍ പരിശീലന ക്ളാസ്‌ നയിച്ചു. 30 ഭിന്നശേഷിക്കാര്‍ ക്ളാസില്‍ പങ്കെടുത്തു.

മര്യാദ നഷ്ടപ്പെടുന്ന മതപ്രതികരണങ്ങള്‍

പ്രത്യാശ

കണ്‍ഫ്യൂഷന്‍ തീര്‍ക്കേണമേ!

ഞങ്ങള്‍ ആരുടെ പക്കല്‍ പോകും

ആട്ടം മതിയോ ആരോഗ്യത്തിന് ?