Kerala

കന്യാസ്ത്രീമാരെ തുറങ്കിലടച്ചത് രാജ്യത്തിന് അപമാനകരം : റോമൻ കത്തോലിക്ക സർവീസ് സൊസൈറ്റി 

Sathyadeepam

ആലപ്പുഴ: ഛത്തീസ്ഗഡിൽ 2 കന്യാസ്ത്രീമാരെ യാതൊരു കാരണവും കൂടാതെ തുറുങ്കിലടച്ചത് രാജ്യത്തിന് അപമാനകരമാണന്നും കന്യാസ്ത്രീമാരെ മോചിപ്പിക്കുവാൻ വേണ്ട സത്വര  നടപടി ഉടൻ സ്വീകരിക്കണമെന്നും റോമൻ കത്തോലിക്കാ സർവീസ് സൊസൈറ്റി ആവശ്യപ്പെട്ടു.

ന്യൂനപക്ഷങ്ങൾക്കെതിരെ യാതൊരു പ്രകോപനവും ഇല്ലാതെ തുടർച്ചയായി അക്രമങ്ങൾ നടത്തുന്നത് വ്യക്തമായ രാഷ്ട്രീയ അജണ്ടയാണ്. കാലങ്ങളായി 2.5 ശതമാനം മാത്രമുള്ള ക്രൈസ്തവ  ന്യൂനപക്ഷം മതപരിവർത്തനം  നടത്തുന്നുവെങ്കിൽ ഇപ്പോഴും 2.5  ശതമാനം മാത്രമായി നിലകൊള്ളുന്നത് എന്തുകൊണ്ടാണ്

രാജ്യത്തിനുവേണ്ടി നിരവധി സംഭാവനകൾ ചെയ്തിട്ടുള്ളതാണ് കത്തോലിക്കാ സഭകൾ. വിദ്യാഭ്യാസ മേഖലയിലും  ആതുര മേഖലയിലും നിരാലംബരേ സംരക്ഷിക്കുന്നതിലും  ക്രൈസ്തവ സഭകളുടെ സംഭാവനകൾ രാജ്യവും ഭരണാധികാരികളും മറന്നുകൂടാ. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ക്രൈസ്തവർക്കെതിരെ തുടർച്ചയായി ഉണ്ടാകുന്ന അതിക്രമങ്ങളിൽ റോമൻ കത്തോലിക്കാ സർവീസ് സൊസൈറ്റി ആശങ്ക രേഖപ്പെടുത്തി.

അക്രമകാരികളെ നേരിടുവാൻ ഭരണകർത്താക്കൾ ആർജ്ജവം കാണിക്കണമെന്ന് അധ്യക്ഷത വഹിച്ചു കൊണ്ട്  അനീഷ് ആറാട്ടുകുളം ആവശ്യപ്പെട്ടു  യോഗത്തിൽ രാഷ്ട്രപതി,പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ പ്രതിപക്ഷ നേതാക്കൾ എന്നിവർക്ക് നിവേദനം നൽകാൻ തീരുമാനിച്ചു ഇമ്മാനുവൽ സ്കറിയ, സുജിത്ത് ഇലഞ്ഞിമറ്റം, ജോജോ മനക്കൽ, സജിത്ത് ആന്റണി പള്ളിക്കത്തയിൽ തുടങ്ങിയവർ പ്രസംഗിച്ചു.

സ്‌നേഹത്തിന്റെ സയന്‍സ്!

വൈദികജീവിതം : ഒറ്റപ്പെട്ടും ഒരുമിച്ചും

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 50]

മോഹം

സ്‌നേഹ സ്പര്‍ശം