Kerala

സിസ്റ്റര്‍ ലിസി തട്ടില്‍ മദര്‍ ജനറല്‍

Sathyadeepam

അങ്കമാലി: റോം ആസ്ഥാനമായി ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഫ്രാന്‍സിസ്കന്‍ സിസ്റ്റേഴ്സ് ഓഫ് സെന്‍റ് എലിസബത്ത് എന്ന സന്യാസസമൂഹത്തിന്‍റെ റോമില്‍വച്ചു നടന്ന പതിനഞ്ചാമത് ജനറല്‍ ചാപ്റ്ററില്‍ സി. ലിസി തട്ടിലിനെ മദര്‍ ജനറലായി തിരഞ്ഞെടുത്തു. 1867-ല്‍ ഇറ്റലിയില്‍ ആരംഭിച്ച ഈ സന്യാസസമൂഹം ഇപ്പോള്‍ ഇറ്റലി, അമേരിക്ക, ഇന്‍ഡോനേഷ്യ, പനാമ, ഫിലിപ്പൈന്‍സ്, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ സേവനമനുഷ്ഠിക്കുന്നു. സഭയുടെ 150 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഏഷ്യയില്‍ നിന്നും ഒരു മദര്‍ ജനറലിനെ തിരഞ്ഞെടുത്തത്. ദൈവശാസ്ത്രത്തിലും അദ്ധ്യാപനത്തിലും ബിരുദധാരിയായ സിസ്റ്റര്‍ കഴിഞ്ഞ 35 വര്‍ഷമായി ഇറ്റലിയില്‍ സേവനമമനുഷ്ഠിച്ചുവരുന്നു. എറണാകുളം-അങ്കമാലി അതിരൂപതയിലെ നായത്തോട് തട്ടില്‍ വര്‍ഗീസ്-റോസ ദമ്പതികളുടെ മകളാണ്.

image

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്